മാൽക്കോടെക്സിൽ വൻ ക്രമക്കേടെന്ന് ധനകാര്യ റിപ്പോർട്ട്
text_fieldsകൊച്ചി: കുറ്റിപ്പുറം മാൽക്കോടെക്സിൽ (മലബാർ കോഓപറേറ്റിവ് ടെക്സ്റൈൽസ് ലിമിറ്റിഡ്) വൻ ക്രമക്കേടെന്ന് ധനകാര്യ പരിശോധന വിഭാഗത്തിെൻറ റിപ്പോർട്ട്. ഗുരുതര ക്രമക്കേട് അവസാനിപ്പിക്കാൻ ഭരണവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും വീഴ്ചവരുത്തിയ മാനേജിങ് ഡയറക്ടറെ നീക്കണമെന്നുമാണ് റിപ്പോർട്ടിലെ പ്രധാന ശിപാർശ.
ഗുണനിലവാരമില്ലാത്ത പരുത്തി വാങ്ങിയതിൽ കമ്പനിക്കുണ്ടായ നഷ്ടം കണക്കാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കണം.
നികുതിവെട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ നീക്കംചെയ്ത് ഉചിത നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിലുണ്ട്. ഓപൺ മാർക്കറ്റിൽനിന്ന് പരുത്തി വാങ്ങുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല.
നൂല് നിർമാണത്തിനുള്ള പരുത്തി ഗോഡൗണിൽ സ്റ്റോക്ക് ചെയ്തശേഷം സാമ്പിൾ ടെസ്റ്റ് നടത്തി ഫലം ലഭിച്ചശേഷമാണ് ഉപയോഗിക്കേണ്ടത്. എന്നാൽ ടെസ്റ്റിൽ പരാജയപ്പെട്ട പരുത്തി തിരിച്ചയക്കാതെ വില നിൽകി. ഇതിലൂടെ കമ്പനിക്ക് വൻ നഷ്ടം സംഭവിച്ചു. ഇതിന് ഉത്തരവാദികളായ പർച്ചേസ് കമ്മിറ്റിക്കെതിരെയും നടപടി സ്വീകരിക്കണം.
പർച്ചേസ് ഓഡർ നൽകിയ സ്ഥാപനത്തിന് പകരം മറ്റൊരു സ്ഥാപനത്തിൽനിന്നാണ് പരുത്തി വാങ്ങിയത്. ഈ വിചിത്രരീതി സ്വീകരിച്ചതിനുപിന്നിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. പർച്ചേസ് ഓർഡർ ലഭിച്ച സ്ഥാപനത്തെ മാൽക്കോടെക്സ് അധികൃതരുടെ അറിവോടെ ഇടനിലക്കാരായി പ്രവർത്തിക്കാൻ സഹായിക്കുകയും നികുതിവെട്ടിപ്പ് നടത്തുകയും ചെയ്തു.
മാൽക്കോടെക്സിെൻറ നിയമാവലിക്ക് വിരുദ്ധമായി പരുത്തി വാങ്ങലിനും നൂല് വിറ്റഴിക്കലിനും സർക്കാറിെൻറ അനുമതി വാങ്ങിയില്ല.
ഇക്കാര്യത്തിൽ ബോധപൂർവം വീഴ്ചകളും ക്രമക്കേടുകളും നടത്തിയത് എം.ഡിയാണ്. ടെക്സ്ഫെഡ് എം.ഡി അരുൾ സെൽവെൻറയും മാൽക്കോടെക്സ് എം.ഡി എം.കെ. സലീമിെൻറയും കാലഘട്ടത്തിൽ നടത്തിയ എല്ലാം പർച്ചേസുകളും നൂല് വിൽപനയും സംബന്ധിച്ച് വിശദ അന്വേഷണം ഭരണവകുപ്പ് നടത്തണം. 20 വർഷമായി ഡിപ്പോ ഏജൻറായ സാഗർ എൻറർപ്രൈസസ് എന്ന സ്ഥാപനത്തെ നൂൽ വിൽപനയിൽനിന്ന് ഒഴിവാക്കണം.
കുറഞ്ഞ നിരക്കിൽ കമ്പനിക്ക് പരുത്തി നൽകിയ േകായമ്പത്തൂർ പ്രിയദർശിനി െടക്സ്റ്റൈത്സ് (പി.) ലിമിറ്റഡിെന ഒഴിവാക്കിയാണ് ഗുണനിലവാരം കുറഞ്ഞ പരുത്തി വാങ്ങിയത്.
അഞ്ചുലക്ഷം രൂപക്ക് മുകളിലുള്ള എല്ലാ വാങ്ങലുകളും നിർബന്ധമായി ഇ-ടെൻഡർ വഴിമാത്രം നടപ്പാക്കണം. പരുത്തി വിളവെടുപ്പ് സമയത്ത് താരതമ്യേന കുറഞ്ഞവിലക്ക് വാങ്ങി സംഭരിക്കുന്ന രീതി നടപ്പാക്കണം. അല്ലെങ്കിൽ പൊതുമേഖല സ്ഥാപനത്തിൽനിന്ന് പരുത്തി വാങ്ങണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.