Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാമ്പത്തിക നഷ്​ടം;...

സാമ്പത്തിക നഷ്​ടം; സംസ്ഥാനത്ത് ആഗസ്​റ്റ്​ ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തുന്നു

text_fields
bookmark_border
സാമ്പത്തിക നഷ്​ടം; സംസ്ഥാനത്ത് ആഗസ്​റ്റ്​ ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തുന്നു
cancel

കോഴിക്കോട്​: കോവിഡ്​ പ്രതിസന്ധിയിൽ സാമ്പത്തിക നഷ്​ടം വർധിക്കുന്നതോടെ സംസ്ഥാനത്ത് ആഗസ്​റ്റ്​ ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കുന്നു. ബസുടമകളുടെ സംയുക്ത സമിതിയാണ്​ വരുന്ന മാസം ഒന്നു മുതൽ പൂർണമായി സർവിസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്​. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നെങ്കിലും ആളുകൾ ഇല്ലാത്തതും മറ്റു പ്രയാസങ്ങളും ചൂണ്ടിക്കാണിച്ചാണ്​ തീരുമാനം. നിരക്ക് നിശ്ചയിക്കുന്ന കിലോമീറ്റര്‍ പരിധി കുറച്ചായിരുന്നു ടിക്കറ്റ് നിരക്ക് ലോക്​ഡൗണിനു ശേഷം പരിഷ്‌കരിച്ചിരുന്നത്​.

ഡീസല്‍ വില വര്‍ധന ക്രമാതീതമായി ഉയരുന്നത് അടക്കമുളള വിഷയങ്ങളും സംയുക്ത സമരസമിതി  ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് നിരവധി മേഖലകള്‍ കണ്ടെയ്​ന്‍മ​​െൻറ്​ സോണായതിനാൽ ഈ പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.

നിലവില്‍ ആകെ 494 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. ഓരോ ദിവസം ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം കൂടിവരികയും ചെയ്യുന്നുണ്ട്​. ചില പ്രദേശങ്ങളെ ഒഴിവാക്കി സർവിസ്​ നടത്താൻ കഴിയാതെവരു​േമ്പാൾ, പൂർണമായി നിർത്തിവെക്കുന്നതാണ്​ ഉചിതമെന്നതിനാലാണ്​ തീരുമാനമെന്നാണ്​ വിവരം. ബസ് ഒാടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ജി ഫോം മോട്ടോർ വാഹനവകുപ്പിന് നല്‍കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private bus
News Summary - Financial loss; Private bus service in the state will be suspended from Aug 1
Next Story