സത്യനുവേണ്ടി നാടൊന്നിക്കുന്നു
text_fieldsസത്യൻ
പൂനൂർ: കരള്‍രോഗം ബാധിച്ച ഗൃഹനാഥൻ ചികിത്സിക്കാന്‍ ബുദ്ധിമുട്ടുന്നു. പൂനൂർ അങ്ങാടിയിൽ 30 വർഷത്തോളമായി റേഷൻ കട നടത്തിയിരുന്ന ഉണ്ണികുളം പഞ്ചായത്ത് പരപ്പിൽ പി.കെ. സത്യനാണ് ഉദാരമതികളുടെ സഹായം തേടുന്നത്. എത്രയും പെട്ടെന്ന് കരൾ മാറ്റിവെക്കൽ മാത്രമാണ് ശാശ്വത പരിഹാരമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
50 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഏക മകൻ രക്താർബുദം ബാധിച്ച് നീണ്ട കാലത്തെ ചികിത്സക്കുശേഷം ഈയിടെ മരിച്ചു. മകന്റെ ചികിത്സക്കും വലിയ തുക ചെലവഴിച്ചിരുന്നു. സത്യന്റെ ചികിത്സക്ക് ആവശ്യമായ ഭാരിച്ച തുക കണ്ടെത്താൻ നിർധന കുടുംബത്തിന് മാർഗമില്ല.
അതിനായി ജനപ്രതിനിധികളുടെയും ഇതര സംഘടനകളുടെയും നേതൃത്വത്തിൽ നാടൊന്നിക്കുകയാണ്. താര അബ്ദുറഹിമാൻ ഹാജി ചെയർമാനും എം.കെ. സുരേഷ് കൺവീനറും ടി.സി. രമേശൻ ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. സംഭാവന സൗത്ത് ഇന്ത്യൻ ബാങ്ക് പൂനൂർ ബ്രാഞ്ചിലെ 5556053000149466 നമ്പർ അക്കൗണ്ടിലേക്കാണ് അയക്കേണ്ടത്. IFSE CODE: SIBL0000155, Google pay no: 8921554744

