Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ ശിപാർശ ചെയ്യണം; ഗവർണർക്ക് നിവേദനം

text_fields
bookmark_border
ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി
Arif muhammed khan
cancel
camera_alt

ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ധനസ്ഥിതി അപകടകരമാംവിധം കൈവിട്ടുപോയ സാഹചര്യത്തിൽ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോട് ശിപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം. പൊതുപ്രവർത്തകനും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ ചെയർമാനുമായ ആർ.എസ്. ശശികുമാറാണ് ഗവർണർക്ക് നേരിട്ട് നിവേദനം നൽകിയത്.

സംസ്ഥാന സർക്കാറിന്റെ തകർന്നടിഞ്ഞ ധനസ്ഥിതിയുടെ ഗൗരവം ഉൾക്കൊണ്ട് അടിയന്തര നടപടി ആവശ്യപെട്ടുള്ള നിവേദനം ഗവർണർക്ക് ലഭിക്കുന്നത് ആദ്യമാണ്. ഹൈകോടതി ഉത്തരവിന്റെയും ചീഫ് സെക്രട്ടറി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെയും പകർപ്പുകൾ കൂടി നിവേദനത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഗവർണർ സംസ്ഥാന ചീഫ് സെക്രട്ടറിയോട് അടിയന്തര വിശദീകരണം തേടി. നിവേദനത്തിന്റെ പകർപ്പും ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - financial emergency should be recommended in the state; Petition to the Governor
Next Story