Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാക്കനാട് ഫ്ലാറ്റിലെ കൊലക്ക് പിന്നിൽ ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കം

text_fields
bookmark_border
Kakkanad flat murder
cancel

കൊച്ചി: കാക്കനാട് ഫ്ലാറ്റ് കൊലപാതകത്തിന് പിന്നില്‍ ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കമെന്ന് പൊലീസ്. ഫ്ലാറ്റില്‍ ലഹരി വിൽപനയും ഉപയോഗവും നടന്നിരുന്നതായി സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. കൊലപാതകത്തിനുശേഷം തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതായും വ്യക്തമായിട്ടുണ്ട്.

മുഖ്യപ്രതി അര്‍ഷദിനെ കസ്റ്റഡിയില്‍ ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. പ്രതികളുടെ ഫോണ്‍കാളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. കൊലപാതകത്തിന് കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ലഹരിവിൽപന വ്യാപകമാണെന്ന പരാതി ഉയർന്നതിന്‍റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തിലെയടക്കം ഫ്ലാറ്റുകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി.

സ്ഥിരം താമസക്കാര്‍ക്ക് പുറമേ പുറത്തുനിന്ന് എത്തുന്നവരെ നിരീക്ഷിക്കുക, രജിസ്റ്റര്‍ സൂക്ഷിക്കുക, സി.സി.ടി.വി സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങൾ റെസിഡന്‍റ് അസോസിയേഷനുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവ കൃത്യമായി പാലിക്കാത്ത ഉടമകള്‍ക്കെതിരെ പ്രേരണക്കുറ്റം ചുമത്തും. അസ്വാഭാവിക നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും അറിയിക്കാത്ത ഫ്ലാറ്റുടമകൾക്കെതിരെ കേസെടുക്കുമെന്നും കമീഷണര്‍ പറഞ്ഞു.

അർഷദിനെ ചൊവ്വാഴ്ച കൊച്ചിയിലെത്തിക്കും

കാ​ക്ക​നാ​ട്: ഇ​ട​ച്ചി​റ ഫ്ലാ​റ്റി​ലെ കൊ​ല​പാ​ത​ക കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി അ​ർ​ഷ​ദി​നെ ചൊ​വ്വാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തി​ക്കു​മെ​ന്ന് പൊ​ലീ​സ്. കാ​സ​ർ​കോ​ട്​ എം.​ഡി.​എം.​എ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ ഇ​യാ​ളെ പ്ര​ത്യേ​ക അ​പേ​ക്ഷ ന​ൽ​കി​യാ​ണ് കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്. അ​തേ​സ​മ​യം ഇ​യാ​ളോ​ടൊ​പ്പം പി​ടി​കൂ​ടി​യ സു​ഹൃ​ത്ത്​ അ​ശ്വ​ന്തി​നെ ത​ൽ​ക്കാ​ലം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങേ​ണ്ടെ​ന്നാ​ണ്​ തീ​രു​മാ​നം. കൊ​ല​പാ​ത​ക​വു​മാ​യി ഇ​യാ​ൾ​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തെ തു​ട​ർ​ന്നാ​ണി​ത്. അ​റ​സ്റ്റ് ന​ട​പ​ടി​ക​ൾ നേ​ര​ത്തേ ത​ന്നെ പൂ​ർ​ത്തി​യാ​യ​തി​നാ​ൽ അ​ർ​ഷ​ദി​നെ നേ​രി​ട്ട് കാ​ക്ക​നാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​തി​നു​ശേ​ഷം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ അ​പേ​ക്ഷ ന​ൽ​കും. ചോ​ദ്യം ചെ​യ്യ​ലി​ന്​ പ​ത്തം​ഗ സം​ഘ​ത്തെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ചൊ​വ്വാ​ഴ്ച​യാ​ണ്​ ഇ​ട​ച്ചി​റ ഒ​ക്സോ​ണി​യ ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​ര​നാ​യ സ​ജീ​വ് കൃ​ഷ്ണ​യെ ഫ്ലാ​റ്റി​ലെ പൈ​പ്പ് ഡ​ക്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന്​ ഒ​ളി​വി​ൽ പോ​യ അ​ർ​ഷ​ദി​നെ കാ​സ​ർ​കോ​ട്​ നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Financial dispute in drug deal behind murder in Kakkanad flat
Next Story