പട്ടികയിൽ അനർഹരെന്ന്; 1000 രൂപ ധനസഹായം വിതരണം ചെയ്യുന്നത് നീട്ടി
text_fieldsതിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട് ഇതുവരെ പെന്‍ഷനോ മറ്റു ധന സഹായങ്ങളോ ലഭിക്കാത്ത ബി.പി.എൽ അന്ത്യോദയ റേഷൻ കാർഡുടമകൾക്ക് 1000 രൂപ ധനസഹായം വിതരണം ചെയ്യുന്നത് നീട്ടിെവച്ചു. നാഷനൽ ഇൻഫോമാറ്റിക്സ് സെൻററിെൻറ സോഫ്റ്റ്വെയറിലെ തകരാർ മൂലം ഗുണഭോക്താക്കളുടെ പട്ടികയിൽ അപാകത കടന്നുകൂടിയ സാഹചര്യത്തിലാണ് തീരുമാനമെന്ന് ധനമന്ത്രിയുടെ ഒാഫിസ് അറിയിച്ചു.
നിലവിൽ റേഷൻകടകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും അയച്ചുനൽകിയ പട്ടിക റദ്ദാക്കി. അപാകത പരിഹരിക്കുന്നതിനുള്ള നിര്‍ദേശം നാഷനൽ ഇൻഫോമാറ്റിക്സ് സെൻററിന് സർക്കാർ നൽകി. ഗുണഭോക്താക്കളുടെ പുതുക്കിയ പട്ടിക അടുത്തയാഴ്ച പ്രസിദ്ധീകരിക്കും.
വ്യാഴാഴ്ച വിതരണം ആരംഭിക്കുമെന്നാണ് സർക്കാർ നേരത്തേ അറിയിച്ചിരുന്നത്. മേയ് 20 മുതൽ വിതരണം ആരംഭിക്കുമെന്നാണ് പുതിയ അറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
