കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ബി.പി.എൽ കുടുംബങ്ങൾക്ക് വയനാട് ജില്ലയിൽ ധനസഹായം അനുവദിച്ചു
text_fieldsതിരുവനന്തപുരം : കോവിഡ് 19 ബാധിച്ച് മരണപ്പെട്ട വ്യക്തിയെ ആശ്രിയിച്ച് കഴിയുന്ന ബി.പി.എൽ കുടുംബങ്ങൾക്ക് വയനാട് ജില്ലയിൽ ധനസഹായം അനുവദിച്ച് ഉത്തരവ്. ബി.പി.എൽ. കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ആയി, ആദ്യ സമാശ്വാസം ലഭിക്കുന്ന മാസം മുതൽ മൂന്ന് വർഷ കാലയളവിലേക്ക് (35 മാസം) വ്യവസ്ഥകൾക്ക് അനുസൃതമായി ധനസഹായം നൽകാനായിരുന്നു തീരുമാനം.
ബി.പി.എൽ. കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതിനായി വയനാട് ജില്ലയ്ക്ക് 39,05,000 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമീഷണർ കത്ത് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വയനാട് ജില്ലക്ക് 72,75,000 രൂപ ധനസഹായം അനുവദിച്ചത്. വയനാട് കലക്ടർക്ക് 39,05,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചാണ് ഉത്തരവ്. കലക്ടർ വിതരണം ചെയ്യാൻ നടപടി സ്വീകരിണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

