Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാമ്പത്തികനില...

സാമ്പത്തികനില അതിഗുരുതരമെന്ന്​ ധനമന്ത്രി

text_fields
bookmark_border
KN Balagopal
cancel

തിരുവനന്തപുരം: സംസ്​ഥാനത്തി​െൻറ സാമ്പത്തികനില അതിഗുരുതരമെന്ന്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്​ഥാനങ്ങൾക്ക്​ വിഭജി​ക്കേണ്ട നികുതി വിഹിതത്തിൽ കേന്ദ്രം വൻ കുറവ്​ വരുത്തി. ഇൗ സമീപനം തുടർന്നാൽ അടുത്ത രണ്ട്​ വർഷത്തിനകം, സംസ്​ഥാനത്തിന്​ കിട്ടിയിരുന്നതിൽ ​32000 കോടി രൂപയുടെ കുറവ്​ വരും. ​ധനകമീഷൻ വിഹിതം അടുത്ത വർഷം 15000 കോടി ലഭിക്കും. അതിനടുത്ത വർഷം 4000 കോടിയും. പിന്നീട്​ കിട്ടില്ല. 2022 ജൂലൈക്ക്​​ ശേഷം ജി.എസ്​.ടി നഷ്​ടപരിഹാരവും ലഭിക്കില്ല. കേസരി ​ജേണലിസ്​റ്റ്​ ട്രസ്​റ്റിലെ 'മീറ്റ്​ ദ പ്രസ്'​ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധിയിലും വാഗ്​ദാനങ്ങളിൽനിന്ന്​ സംസ്​ഥാന സർക്കാർ പിന്നോട്ട്​ പോകില്ല. പൊതുമേഖല വിൽക്കില്ല. ജി.എസ്​.ടി നഷ്​ട പരിഹാരം അഞ്ച്​ വർഷം കൂടി നീട്ടണ​െമന്ന്​ അടുത്ത ജി.എസ്​.ടി കൗൺസിലിൽ ആവശ്യപ്പെടും.

കേന്ദ്രം പിരിച്ചെടുത്ത നികുതിയിൽ സംസ്​ഥാനത്തിന്​ തരാനുള്ളത്​ തരണം. കടംവാങ്ങൽ പരിധി വീണ്ടും കുറച്ചു. ഇത്​ അഞ്ച്​ ശതമാനമാക്കണം. വൈദ്യുതി ബോർഡി​െൻറ കടഭാരം ഏ​െറ്റടുക്കാൻ കേന്ദ്രം വ്യവസ്​ഥ ​െവച്ചിട്ടുണ്ട്​. സഞ്ചിതനഷ്​ടം അടക്കം ഇതി​െൻറ സാമ്പത്തിക സാഹചര്യം പരിശോധിക്കും. കിഫ്​ബി ശക്​തമായി മു​ന്നോട്ടു കൊണ്ടുപോകും. സാമ്പത്തിക സാഹചര്യം മറികടക്കാനാകുമെന്നാണ്​ പ്രതീക്ഷ. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യു​േമ്പാൾ ആഗസ്​റ്റിൽ​ നികുതിയിൽ 30 ശതമാനം വർധന വന്നു. എന്നാൽ, അത്​ കോവിഡിന്​ മുമ്പത്തേതിനേക്കാൾ താഴെയാണ്​. സാമ്പത്തികരംഗം സജീവമാക്കും. വീണ്ടും സൗജന്യ ഭക്ഷ്യക്കിറ്റ്​ നൽകുന്നത്​ ആലോചിച്ചിട്ടില്ല. കോവിഡ്​ രണ്ടാംതരംഗത്തി​െൻറ ആഘാതം പഠിക്കാൻ ഗുലാത്തി ഇൻസ്​റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തി.

എല്ലാ സംസ്​ഥാനങ്ങളും സാമ്പത്തിക പ്രശ്​​നങ്ങൾ നേരിടുന്നുവെന്നും​ ധനമന്ത്രി പറഞ്ഞു. സാമ്പത്തിക മേഖലയിലെ പ്രശ്​നങ്ങൾ ഗൗരമായി കാണാതെ രാജ്യത്തിന്​ മുന്നോട്ടുപോകാനാകില്ല. ആറ്​ ലക്ഷം കോടിയുടെ ആസ്​തിയാണ് കേന്ദ്രം ​വിൽക്കാൻ തീരുമാനിച്ചത്​. ബ്രിട്ടീഷ​​ുകാരും നാട്ടുരാജ്യങ്ങളും ഉണ്ടാക്കിയ ആസ്​തികൾ വരെ വിൽപനക്ക്​ ​െവച്ചിട്ടുണ്ട്​. സാമ്പത്തിക നയത്തിലെ പ്രശ്​നങ്ങളാണ്​ പണമില്ലാതാകാൻ കാരണം. വിത്തെടുത്ത്​ കുത്തലാണ്​ കേന്ദ്രം നടത്തുന്നത്​. പ്രശ്​നപരിഹാരത്തിന്​ സംസ്​ഥാനങ്ങൾ യോജിച്ച നിലപാട്​​ എടുക്കണമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KN Balagopal
News Summary - Finance Minister says economic situation is critical
Next Story