ലോട്ടറി നികുതി കൂട്ടിയത് വലിയ തിരിച്ചടി; ജി.എസ്.ടി പരിഷ്‍കരണത്തിന്റെ ഗുണം സാധാരണക്കാർക്ക് കിട്ടണം -കെ.എൻ. ബാലഗോപാൽ
text_fieldsമന്ത്രി കെ.എൻ ബാലഗോപാൽ
ന്യൂഡൽഹി: ജി.എസ്.ടി ഇളവിന്റെ ഗുണം എല്ലാവർക്കും ലഭിക്കണമെന്നും കമ്പനികൾ വില കൂട്ടരുതെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കമ്പനികൾ വില കൂട്ടുന്നുണ്ടോ എന്നതിനെ കുറിച്ച് സർക്കാർ നിരീക്ഷിക്കും. നികുതി കുറച്ചതിന്റെ ഗുണം സാധാരണ ജനങ്ങൾക്ക് ലഭിക്കണം. ലോട്ടറി നികുതി 40 ശതമാനമാക്കിയത് തിരിച്ചടിയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളുടെ വിഷയത്തിൽ ഗൗരവകരമായ ചർച്ച നടന്നില്ല. കേന്ദ്രം അക്കാര്യം ഗൗരവമായി എടുത്തില്ല. ഓട്ടോമൊബൈൽ, സിമന്റ് അടക്കം ഇളവിൽ 4500 കോടി രൂപയുടെ വരുമാനം സംസ്ഥാനത്തിന് നഷ്ടമുണ്ടാകും. നോട്ട് നിരോധനം പോലെ പ്രസ്താവനയല്ല വേണ്ടത്. വരുമാന നഷ്ടം നികത്തുന്ന കാര്യത്തിൽ യാതൊന്നും കേന്ദ്രം ഒന്നും പറയുന്നില്ലെന്നും അതിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ലോട്ടറി നികുതിയുടെ കാര്യം സംസ്ഥാനങ്ങൾക്ക് വിടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുലക്ഷം ആളുകളാണ് ലോട്ടറി കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. 28 ശതമാനത്തിൽ നിന്നാണ് ലോട്ടറി നികുതി 40 ശതമാനമാക്കിയത്. ലോട്ടറി മേഖല നേരിടാൻ പോകുന്ന പ്രശ്നം പരിഹരിക്കാൻ പ്രത്യേക യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
ജി.എസ്.ടി നികുതിയിളവിന്റെ ഗുണം വലിയ കമ്പനികൾക്ക് മാത്രം കിട്ടുന്ന രീതിയിലാകാതെ നോക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. വളരെ പെട്ടെന്ന് നികുതി ഇളവ് നടപ്പാക്കിയത് തെരഞ്ഞെടുപ്പ് മുന്നിപകണ്ട് ആകാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

