Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right12-ാം ശമ്പള പരിഷ്കരണ...

12-ാം ശമ്പള പരിഷ്കരണ കമീഷൻ പ്രഖ്യാപിച്ച് ധനമന്ത്രി, റിപ്പോർട്ട് മൂന്നുമാസത്തിനകം; ഡി.എ കുടിശ്ശിക നൽകും

text_fields
bookmark_border
12-ാം ശമ്പള പരിഷ്കരണ കമീഷൻ പ്രഖ്യാപിച്ച് ധനമന്ത്രി, റിപ്പോർട്ട് മൂന്നുമാസത്തിനകം; ഡി.എ കുടിശ്ശിക നൽകും
cancel
Listen to this Article

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായുള്ള 12-ാം കമീഷൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കും. സമയബന്ധിതമായി ശമ്പള പരിഷ്കരണം നടപ്പാക്കും. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും നിലവിൽ അവശേഷിക്കുന്ന ഡി.എ, ഡി.ആർ കുടിശ്ശിക പൂർണമായും നൽകും. ഒരു ഗഡു ഡി.എ ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം നൽകും. അവശേഷിക്കുന്ന ഗഡുക്കൾ പൂർണമായും മാർച്ചിലെ ശമ്പളത്തോടൊപ്പം നൽകും. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേഡ് പെൻഷൻ നടപ്പാക്കാനുള്ള ഉത്തരവ് ഏപ്രിൽ ഒന്നിന് പുറപ്പെടുവിക്കുമെന്നും ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി വ്യക്തമാക്കി.

“സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് അഞ്ചുവർഷ തത്ത്വം പാലിക്കുക എന്നതാണ് ഇടതുപക്ഷ സർക്കാറുകളുടെ എക്കാലത്തെയും നയം. ഇതിന്‍റെ ഭാഗമായി 12-ാം ശമ്പള പരിഷ്കരണ കമീഷനെ പ്രഖ്യാപിക്കുകയാണ്. റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കാൻ നിർദേശിക്കുകയും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യും. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും നിലവിൽ അവശേഷിക്കുന്ന ഡി.എ, ഡി.ആർ കുടിശ്ശിക പൂർണമായും നൽകും. ഒരു ഗഡു ഡി.എ ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം നൽകും. അവശേഷിക്കുന്ന ഗഡുക്കൾ പൂർണമായും മാർച്ചിലെ ശമ്പളത്തോടൊപ്പം നൽകും. ആദ്യ വർഷത്തെ കുടിശ്ശിക നൽകുന്നതിനുള്ള തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

ജീവനക്കാരുടെ ഹൗസ് ബിൽഡിങ് അഡ്വാൻസ് പുനഃസ്ഥാപിക്കും. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേഡ് പെൻഷൻ നടപ്പാക്കുമെന്ന് മുൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അവസാന അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം പരമാവധി പെൻഷനായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ഡി.ആർ അനുവദിക്കുകയും ചെയ്യുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. നിലവിലുള്ള എൻ.പി.എസിൽനിന്ന് അഷ്വേഡ് പെൻഷനിലേക്ക് മാറാൻ ജീവനക്കാർക്ക് അവസരമുണ്ടാകും. താൽപര്യമുള്ളവർക്ക് എൻ.പി.എസിൽ തുടരാം. ഇതുമായി ബന്ധപ്പെട്ട വിശദമായ ഉത്തരവ് ഏപ്രിൽ ഒന്നിന് പുറപ്പെടുവിക്കും” -മന്ത്രി പറഞ്ഞു.

ക്ഷേമപദ്ധതികളിൽ ഊന്നിയാണ് രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചത്. രണ്ട് മണിക്കൂർ 54 മിനിറ്റാണ് ധനമന്ത്രിയുടെ പ്രസംഗം നീണ്ടുനിന്നത്. ബിരുദതലം വരെ പഠനം സൗജന്യമാക്കുമെന്ന പ്രഖ്യാപിച്ച സർക്കാർ സംസ്ഥാനത്തെ കുട്ടികൾ മുതൽ വയോധികർ വരെയുള്ളവരെ സ്വാധീനിക്കുന്ന തലത്തിൽ വിവിധ ഇൻഷൂറൻസ് പദ്ധതികളും പ്രഖ്യാപിച്ചു.

സ്കൂൾ വിദ്യാർഥികൾക്ക് അപകട ഇൻഷൂറൻസ് സർക്കാർ പ്രഖ്യാപിച്ച സർക്കാർ ഹരിത കർമസേനാംഗങ്ങൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, പൊതുമേഖല-സഹകരണ മേഖല ജീവനക്കാർ പെൻഷൻകാർ എന്നിവർക്കെല്ലാം പ്രത്യേക ഇൻഷൂറൻസ് പ്രഖ്യാപിച്ചു. കാരുണ്യ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവർക്കായി ഇൻഷൂറൻസ് പദ്ധതിയും പ്രഖ്യാപിച്ചു. ആശ, അങ്കണവാടി, ലൈബ്രറേിയൻമാർ എന്നിവരുടെ വേതനം വർധിപ്പിച്ച സർക്കാർ പത്രപ്രവർത്തക പെൻഷനും കൂട്ടി.

കേരള ബജറ്റ് -2026-27 ഹൈലൈറ്റ്സ്

1. 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.

2. എഫക്ടീവ് മൂലധന ചെലവ് 30961.48 കോടി രൂപ

3. റവന്യൂ കമ്മി 34,587 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം)

4. ധനക്കമ്മി 55,420 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം)

5. റവന്യൂ വരുമാനത്തില്‍ 45,889.49 കോടി രൂപയുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.

6. തനത് നികുതി വരുമാനത്തില്‍ 10,271.51 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1595.05 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു.

7. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി

8. അങ്കണവാടി ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനം 500 രൂപ ഉയര്‍ത്തി

9. ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി

10. പ്രീ-പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി

11. സ്കൂള്‍ പാചക തൊഴിലാളികളുടെ പ്രതിദിന വേതനത്തില്‍ 25 രൂപ വര്‍ധിപ്പിച്ചു.

12. സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി

13. കരാര്‍/ദിവസവേതന ജീവനക്കാരുടെ പ്രതിദന വേതനത്തില്‍ 5 ശതമാനം വര്‍ധനവ് വരുത്തി

14. പത്രപ്രവര്‍ത്തക പെന്‍ഷന്‍ പ്രതിമാസം 1500 രൂപ വര്‍ധിപ്പിച്ചു

15. ലൈബ്രേറിയന്‍മാരുടെ പ്രതിമാസ അലവന്‍സില്‍ 1000 രൂപ വര്‍ധിപ്പിച്ചു

16. കാന്‍സര്‍, ലെപ്രസി, എയ്ഡ്സ്, ക്ഷയ രോഗബാധിതരുടെ പ്രതിമാസ പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിച്ചു.

17. ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തില്‍ അഞ്ചുവര്‍ഷതത്വം പാലിക്കുക ഇടതുപക്ഷ സര്‍ക്കാരുകളുടെ നയം.

18. 12th Pay Revision കമ്മീഷന്‍ പ്രഖ്യാപിച്ചു. 3 മാസത്തിനകം റിപ്പോര്‍ട്ട് വാങ്ങി സമയബന്ധിതമായി നടപ്പാക്കും.

19. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവശേഷിക്കുന്ന DA, DR ഗ‍ഡുക്കള്‍ പൂര്‍ണ്ണമായും നല്‍കും.

20. ഒരു ഗഡു ഡി.എ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം

21. അവശേഷിക്കുന്ന ഡി.എ, ഡി.ആര്‍ ഗഡുക്കള്‍ മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം.

22. ഡി.എ, ഡി.ആര്‍ കുടിശ്ശിക ഘട്ടം ഘട്ടമായി കൊടുത്തുതീര്‍ക്കും. ആദ്യ ഗഡു ബജറ്റ് വര്‍ഷം നല്‍കും.

23. സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്കീം പുനഃസ്ഥാപിക്കും.

24. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ 1 മുതല്‍.

25. അഷ്വേര്‍ഡ് പെന്‍ഷനില്‍ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെന്‍ഷന്‍ ഉറപ്പാക്കും.

26. അഷ്വേര്‍ഡ് പെന്‍ഷനില്‍ ഡി.ആര്‍ അനുവദിക്കും.

27. നിലവിലെ NPS-ല്‍ നിന്നും അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാന്‍ ഓപ്ഷന്‍ ഉണ്ടാകും.

28. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സ്മരണ നിലനിര്‍ത്താന്‍ തിരുവനന്തപുരത്ത് വി.എസ് സെന്റര്‍ സ്ഥാപിക്കുന്നതിന് 20 കോടി.

29. കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് 10 കോടി

30. ഇസ്ലാമിക പണ്ഡിതനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന ശൈഖ് സൈനുദീന്‍ മഖദൂം രണ്ടാമന്റെ പേരില്‍ പൊന്നാനിയില്‍ ചരിത്ര ഗവേഷണ സെന്റര്‍ സ്ഥാപിക്കാന്‍ 3കോടി രൂപ.

31. അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി

32. കാവാരികുളം കണ്ടന്‍ കുമാരന്‍ പഠന കേന്ദ്രത്തിന് 1.5 കോടി

33. മാര്‍ ഇവാനിയോസ് മ്യൂസിയത്തിന് 1.5 കോടി

34. ജില്ലാ ആശുപത്രികളില്‍ MENOPAUSE ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ 3 കോടി

35. കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ പ്രചാരണവും വിതരണവും ലക്ഷ്യമിട്ട് മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.

36. റോഡപകടത്തില്‍പ്പെടുന്നവര്‍ക്കായി ലൈഫ് സേവര്‍ പദ്ധതി. ആദ്യത്തെ 5 ദിവസം പണരഹിത ചികിത്സ.

37. അപൂര്‍വ്വയിനം രോഗങ്ങള്‍ക്കുള്ള ചികിത്സാ പദ്ധതിയായ KARE-ല്‍ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗത്തിന് മരുന്ന് ലഭ്യമാക്കാന്‍ 30 കോടി.

38. തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് വികസനത്തിന് 5217 കോടി രൂപയുടെ കിഫ്ബി പദ്ധതി.

39. കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ പട്ടണങ്ങളില്‍ ബൈപാസുകള്‍. വിവിധ ജംഗ്ഷനുകളുടെ വികസനവും പദ്ധതിയുടെ ഭാഗം.

40. തിരുവനന്തപുരം – കാസര്‍ഗോഡ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (RRTS) പദ്ധതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി.

41. ധനകാര്യ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന് കൊച്ചിയില്‍ ഫിനാന്‍സ് ടവര്‍ സ്ഥാപിക്കും.

42. വില്‍പ്പനനികുതി ചെക്ക് പോസ്റ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ജി.എസ്.ടി സമ്പ്രദായത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാക്കും.

43. കാര്‍ഷിക, അനുബന്ധ മേഖലയ്ക്ക് 2071.95 കോടി.

44. മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിയ്ക്ക് 3720 കോടി

45. മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് 400 കോടി

46. ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി 14,500 കോടി

47. നികുതിദായകരെ ആദരിക്കാനും പുരസ്കാരം നല്‍കുന്നതിനും 5 കോടി

48. കേരളത്തിലെ എല്ലാ പൗരന്മാര്‍ക്കും നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്ന പദ്ധതിയ്ക്ക് 20 കോടി

49. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ട് 3237 കോടിയും മെയിന്റനന്‍സ് ഫണ്ട് 4316 കോടിയും പ്ലാന്‍ ഫണ്ട് 10,189 കോടിയും.

50. പഞ്ചായത്ത് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിക്കും.

51. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമനിധി രൂപീകരിക്കും.

52. വിഴിഞ്ഞം തുറമുഖത്തുനിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ ചവറയില്‍ സ്ഥാപിക്കും. ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപങ്ങളും 50,000 കോടിയുടെ തൊഴിലവസരങ്ങളും സൃഷ്ടിക്കും.

53. ക്രിറ്റിക്കല്‍ മിനറല്‍ മിഷന് 100 കോടി.

54. പ്രതിരോധ ഇടനാഴിയ്ക്ക് 50 കോടി

55. പി.പി.പി മാതൃകയില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റ് സാങ്കേതികവിദ്യകളും ചേര്‍ന്ന സൈബര്‍ വാലിയ്ക്ക് 30 കോടി.

56. തൊഴില്‍ പരിശീലനത്തിനും നൈപുണി സമ്പാദനത്തിനും ആഗോള സ്കൂളിന് 10 കോടി.

57. വര്‍ക്ക് നിയര്‍ ഹോം വ്യാപിപ്പിക്കുന്നതിന് 150 കോടി.

58. ഗോത്ര മേഖലകളിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി 60 കോടി ചെലവില്‍ സ്പെഷ്യല്‍ എന്‍റിച്ചമെന്റ് പദ്ധതിയ്ക്ക് 60 കോടി.

59. ഗിഗ് തൊഴിലാളികള്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഗിഗ് ഹബ് – 20 കോടി.

60. പഴയ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ പൊളിച്ച് ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ് 40,000 രൂപ.

61. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങുന്നതിനായുള്ള വായ്പകള്‍ക്ക് 2% പലിശയിളവ്

62. ഓട്ടോ സ്റ്റാന്‍ഡുകളില്‍ സോളാര്‍ അധിഷ്ഠിത ചാര്‍ജിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന‍് 20 കോടി.

63. തൊഴിലുറപ്പ് പദ്ധതിയ്ക്കായി മുന്‍വര്‍ഷത്തില്‍ നിന്നും അധികമായി 1000 കോടി.

64. റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കാന്‍ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും സര്‍ക്കാര്‍ സബ്സിഡി. ഇതിനായി 30 കോടി.

65. വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന മുതിര്‍ന്ന വ്യക്തികള്‍ക്ക് ഓണ്‍ കോള്‍ വോളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കും. ഇതിനായി 10 കോടി.

66. അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് 20 ലക്ഷമായി ഉയര്‍ത്തും.

67. 1 മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 15 കോടി.

68. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ മാനദണ്ഡ‍ങ്ങളുടെ പരിധിയ്ക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി – 50 കോടി.

69. കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപുലമായ പ്രചാരവും വിതരണവും ലക്ഷ്യമിട്ടുള്ള മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.

70. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (CDS)-നെ രാജ്യത്തെ മുന്‍നിര മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് 10 കോടി

71. കേരള കലാകേന്ദ്രം സ്ഥിരം വേദികള്‍ സ്ഥാപിക്കാന്‍ 10 കോടി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pay commissionSalary RevisionKN BalagopalKerala Budget 2026
News Summary - Finance Minister KN Balagopal | 12th pay commission | 2026 Kerala Budget
Next Story