ഒന്നും വെട്ടിയില്ല; ആരോഗ്യവകുപ്പിനെ തള്ളി ധനവകുപ്പ്
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജുകൾക്കുള്ള ബജറ്റ് വകയിരുത്തലിൽ നിന്ന് 145 കോടി വെട്ടിയെന്ന ആരോഗ്യവകുപ്പിന്റെ വാദങ്ങൾ തള്ളി ധനവകുപ്പ്. സ്വന്തം ലേഖകൻക്കുള്ള ബജറ്റ് വകയിരുത്തലുകൾ നൽകിയില്ലെന്നും വെട്ടിക്കുറച്ചെന്നുമുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് കണക്ക് നിരത്തി ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) 9667 കോടി രൂപയായിരുന്നു ആരോഗ്യമേഖലക്കുള്ള വകയിരുത്തൽ. അനുവദിച്ചുനൽകിയതാകട്ടെ, 9994 കോടി രൂപയും. ചെലവ് 103 ശതമാനം.
ചില മേഖലകളിൽ വിവിധ ആവശ്യങ്ങൾക്ക് ബജറ്റിലെ ബജറ്റിലെ വകയിരുത്തൽ തികയാതെ വരുന്ന സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ ‘അഡീഷനൽ ഓതറൈസേഷൻ’ വഴി തുക നൽകുന്നത്. നടപ്പുവർഷം 10,432 കോടി രൂപയാണ് ബജറ്റ് വകയിരുത്തൽ. അതിൽ 2504 കോടി രൂപയും കൈമാറിക്കഴിഞ്ഞു. അതായത് മൂന്നു മാസത്തിനുള്ളിൽ ആകെ ബജറ്റ് വകയിരുത്തലിന്റെ നാലിലൊന്ന് തുകയും നൽകിയിട്ടുണ്ട്.
ഈ സർക്കാർ അധികാരത്തിൽ വന്ന ആദ്യവർഷം (2021-22) 8266 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ, കോവിഡ് സാഹചര്യത്തെ നേരിടുന്നത് ഉൾപ്പെടെ ചെലവുകൾ നിർവഹിക്കാനായി 11,361 കോടി രൂപ അനുവദിച്ചു. 137 ശതമാനമാണ് ചെലവ്. 2022-23 ൽ 9425 കോടി രൂപ വകയിരുത്തുകയും 9675 കോടി രൂപ അനുവദിക്കുകയും ചെയ്തു.103 ശതമാനമാണ് ചെലവ്. 2023-24ൽ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുകയും, എല്ലാ മേഖലയിലും മുൻഗണനകൾ നിശ്ചയിക്കുകയും ചെയ്തപ്പോഴും ഈ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തിയില്ല. 9430 കോടി രൂപയുടെ വകയിരുത്തലിൽ 9014 കോടി രൂപയും ചെലവിട്ടു. 96 ശതമാനമാണ് ചെലവ്.
ബാക്കിവന്ന നാലു ശതമാനം അത്യാവശ്യമല്ലാത്ത ചില കെട്ടിട നിർമ്മാണം പോലെയുള്ളവക്ക് നീക്കിവെച്ചതാണ്. ആശുപത്രികളും രോഗികളുമായി ബന്ധപ്പെട്ട ഒരു ചെലവിലും ആ വർഷവും കുറവുവരുത്തിയിട്ടില്ല. ആരോഗ്യ മേഖലയിലെ ചെലവുകൾക്ക് ഒരുവിധ നിയന്ത്രണവും ബാധകമാക്കാറുമില്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 770 തസ്തികകളാണ് ആരോഗ്യ മേഖലയിൽ പുതുതായി അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

