Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവസാനം കണ്ടെത്തി; ഹനുമാൻ കുരങ്ങ് മസ്കറ്റ് ഹോട്ടലിന് സമീപം

text_fields
bookmark_border
ഉയരമുള്ള മരത്തിന്‍റെ ഏറ്റവും മുകളിൽ തളിരില കഴിച്ചാണ് ഹനുമാൻ കുരങ്ങ് ഇരിക്കുന്നത്
Hanuman Monkey
cancel

തിരുവനന്തപുരം: മൃഗശാലയിൽ തുറന്നുവിടുന്നതിനിടെ രക്ഷപ്പെടുകയും പിന്നീട് കാണാതാവുകയും ചെയ്ത ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. പാളയം മസ്കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിലാണ് കുരങ്ങിനെ കണ്ടെത്തിയത്.

മസ്കറ്റ് ഹോട്ടലിലെയും സമീപത്തെ ബെവ്കോ ഔട്ട്‍ലെറ്റിലെയും ജീവനക്കാരാണ് കുരങ്ങിനെ തിരിച്ചറിഞ്ഞത്. വിവരം പൊലീസിനെയും മൃഗശാല അധികൃതരെയും അറിയിച്ചിട്ടുണ്ട്. ഉയരമുള്ള മരത്തിന്‍റെ ഏറ്റവും മുകളിൽ തളിരില കഴിച്ചാണ് കുരങ്ങ് ഇരിക്കുന്നത്. അതിനാൽ, കുരങ്ങിനെ പിടികൂടുക ശ്രമകരമാണ്.

കഴിഞ്ഞ ദിവസം മസ്കറ്റ് ഹോട്ടലിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുകളിൽ കുരങ്ങിനെ കണ്ടിരുന്നു. എന്നാൽ, രാത്രിയായതിനാൽ പിടികൂടാൻ സാധിച്ചിരുന്നില്ല.

ക​ഴി​ഞ്ഞ 13നാ​യാ​ണ് പെ​ൺ​ ഹ​നു​മാ​ൻ​കു​ര​ങ്ങ് അ​ധി​കൃ​ത​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് കൂ​ടി​ന് വെ​ളി​യി​ൽ ചാ​ടി​യ​ത്. മന്ത്രിയുടെ സാന്നിധ്യത്തിൽ തുറന്നകൂട്ടിലേക്ക് മാറ്റാനിരിക്കെയാണ് കുരങ്ങ് ചാടിപ്പോയത്. തി​രു​പ്പ​തി ശ്രീ​വെ​ങ്കി​ടേ​ശ്വ​ര സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ​ നി​ന്ന് കൊ​ണ്ടു​വ​ന്ന ഹ​നു​മാ​ൻ​ കു​ര​ങ്ങു​ക​ളി​ൽ ഒ​ന്നാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Finally found; Hanuman Monkey Near Muscat Hotel trivandrum
Next Story