അന്തിമ വോട്ടര്‍ പട്ടികയായി; ആകെ വോട്ടര്‍മാര്‍ 2,77,49,159; 6.49 ലക്ഷത്തിെന്റ വര്‍ധന
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയാറായി. 2,77,49,159 വോട്ടര്‍മാരാണ് അവസാന പട്ടികയിലുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍നിന്ന് 6,49,833 വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. അതേസമയം പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര് ഒഴിവായി.
18-19 പ്രായക്കാരായ കന്നിവോട്ടര്‍മാര്‍ 5,34,394 പേരാണ്. ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര് സ്ത്രീകളും 1,34,15293 പേര് പുരുഷന്മാരുമാണ്. സ്ത്രീ വോട്ടര്‍മാരില്‍ 3,36,770 പേരുടെയും പുരുഷ വോട്ടര്‍മാരില്‍ 3,13,005 പേരുടെയും വര്‍ധനയുണ്ട്. ട്രാൻസ്ജെൻഡർ വോട്ടര്‍മാര്‍ -367. സ്ത്രീ പുരുഷ അനുപാതം 1,000:1,068.
കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല -മലപ്പുറം (33,93,884), കുറവ് -വയനാട് (6,35,930), കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള ജില്ല -മലപ്പുറം (16,97,132), കൂടുതല്‍ ട്രാൻസ്ജെൻഡർ വോട്ടര്‍മാരുള്ള ജില്ല -തിരുവനന്തപുരം (94), പ്രവാസി വോട്ടര്‍മാര്‍ -89,839, പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള ജില്ല -കോഴിക്കോട് (35,793). 80 വയസ്സിന് മുകളിലുള്ള 6,27,045 വോട്ടര്‍മാരുണ്ട്.
അന്തിമ വോട്ടര്‍പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും പരിഹരിച്ചും മാര്‍ച്ച് 25വരെ ലഭിച്ച വിവിധ അപേക്ഷകള്‍ പരിഗണിച്ചുമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ജില്ലകളില്‍ അസിസ്റ്റന്റ് റിട്ടേണിങ് ഒാഫിസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനക്ക് പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും ബൂത്ത് ലെവല്‍ ഒാഫിസര്‍മാര്‍ സമ്മതിദായകരുടെ വീടുകളിലെത്തി മരിച്ചവരെയും സ്ഥിരതാമസം മാറിയവരെയും ഉള്‍പ്പെടെ കണ്ടെത്തി ഒഴിവാക്കിയിരുന്നു.
കൂടുതൽ സ്ഥാനാർഥികൾ കോട്ടയത്ത്
കോട്ടയം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ കോട്ടയം മണ്ഡലത്തിൽ -14 പേർ. പത്രികകളുടെ സൂക്ഷ്മ പരിശോധനക്കൊടുവിൽ മൂന്നുപേരുടെ പത്രിക തള്ളി. 17 പേരാണ് പത്രിക സമർപ്പിച്ചിരുന്നത്. സ്വതന്ത്രസ്ഥാനാർഥികളായ ഫ്രാൻസിസ് ഇ. ജോർജ്, ഫ്രാൻസിസ് ജോർജ്, കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ബേബി മത്തായി എന്നിവരുടെ പത്രികകളാണ് തള്ളിയത്. തോമസ് ചാഴികാടൻ (കേരള കോൺഗ്രസ്-എം), കെ. ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ്), തുഷാർ (ഭാരത് ധർമ ജനസേന), വിജുമോൻ ചെറിയാൻ (ബഹുജൻ സമാജ് പാർട്ടി), തമ്പി (എസ്.യു.സി.ഐ.സി), പി.ഒ. പീറ്റർ (സമാജ്വാദി ജനപരിഷത്ത്), സ്വതന്ത്ര സ്ഥാനാർഥികളായ ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമൻ വി.എസ്, സന്തോഷ് ജോസഫ്, റോബി എം. വർഗീസ്, സ്കറിയ എം.എം, ചന്ദ്രബോസ്. പി, സുനിൽ കുമാർ, ജോസിൻ കെ. ജോസഫ്, മന്മഥൻ എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

