അന്തിമ വോട്ടർ പട്ടിക; സംസ്ഥാനത്ത് 5.75 ലക്ഷം പുതിയ വോട്ടർമാർ, ആകെ 2,70,99,326
text_fieldsലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ 5,74,175 വോട്ടർമാരാണ് പുതുതായി പേരു ചേർത്തത്. ഇതോടെ ആകെ വോട്ടർമാരുടെ എണ്ണം 2,70,99,326 ആയി. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2024-ൻറെ ഭാഗമായി വോട്ടർ പട്ടിക ശുദ്ധീകരിക്കാൻ മികച്ച പ്രവർത്തനമാണ് സംസ്ഥാനത്ത് നടന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ശ്രീ. സഞ്ജയ് കൗൾ ഐ.എ.എസ് പറഞ്ഞു.
ബൂത്ത് ലെവൽ ഓഫീസർമാർ സമ്മതിദായകരുടെ വീടുകളിലെത്തി മരണപ്പെട്ടവരുടെ ഉൾപ്പെടെയുള്ള വിവരം ശേഖരിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ 3,75,867 പേർ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 27.10.2023-ൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിന്മേൽ സമ്മതിദായകരുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചുള്ളതാണ് അന്തിമ വോട്ടർ പട്ടിക.
അന്തിമ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ പോയവർക്ക് തിരഞ്ഞെടുപ്പിന് മുൻപ് വരെ അപേക്ഷ സമർപ്പിക്കുവാൻ അവസരമുണ്ട്. ഇത് എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ശ്രീ. സഞ്ജയ് കൗൾ ഐ.എ.എസ് അഭ്യർത്ഥിച്ചു. അന്തിമവോട്ടർ പട്ടിക പരിശോധിക്കുന്നതിനായി സംസ്ഥാന (www.ceo.kerala.gov.in) ലഭ്യമാണ്. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റാവുന്നതാണ്.
സംസ്ഥാനത്ത് 2.7 കോടി വോട്ടർമാർ
പുതിയ വോട്ടർമാർ: 5,74,175
⊿ പുരുഷന്മാർ: 1,31,02,288
⊿ സ്ത്രീകൾ: 1,39,96,729
⊿ ഭിന്നലിംഗം: 309
ഒഴിവാക്കിയവർ: 3,75,867
⊿ മരിച്ചവർ: 2,42,216.
⊿ താമസം മാറിയവർ: 1,15,994
⊿ രണ്ടിടത്ത് വോട്ടുള്ളവർ: 17,254 ⊿ മറ്റു കാരണങ്ങൾ: 250
കൂടുതൽ വോട്ടർമാർ
മലപ്പുറത്ത്: 2,79,172
⊿ കുറവ് വയനാട്ടിൽ: 6,21,880.
⊿ വോട്ടർമാരിലെ സ്ത്രീ-പുരുഷ അനുപാതം: 1068 (1000 പുരുഷൻ, 1068 സ്ത്രീ)
⊿ കൂടുതൽ സ്ത്രീ വോട്ടർമാർ മലപ്പുറത്ത്: 16,38,971.
⊿ കൂടുതൽ ഭിന്നലിംഗ വോട്ടർമാർ തിരുവനന്തപുരത്ത്: 60.
പ്രവാസി വോട്ടർമാർ
⊿ ആകെ: 88,223; കൂടുതൽ കോഴിക്കോട്: 34,909
⊿ യുവ വോട്ടർമാർ: 2,88,533 (18- 19 വയസ്സ്)
⊿ ഭിന്നശേഷിക്കാർ: 2,62,213
⊿ 80 വയസ്സിന് മുകളിൽ പ്രായമുള്ളവർ: 6,59,227
സെക്യൂരിറ്റി ഫീച്ചർ ഉള്ള 17,51,170 വോട്ടർ തിരിച്ചറിയൽ കാർഡ് ഇതിനകം പ്രിൻറിങ്ങിന് നൽകി. 6,26,668 കാർഡ് തപാൽ വഴി വിതരണം ചെയ്തു. സംസ്ഥാനത്ത് ആകെ 25,177 പോളിങ് സ്റ്റേഷൻ
വോട്ടർപട്ടിക ശുദ്ധീകരണം ഇങ്ങനെ
ഫോട്ടോ സാമ്യം (പി.എസ്.ഇ) വഴിയും പേര്, ബന്ധുവിന്‍റെ പേര്, വയസ്സ്, ലിംഗം (ഡി.എസ്.ഇ) തുടങ്ങിയവയിലെ സാമ്യവും കണ്ടെത്തിയാണ് വോട്ടർപട്ടിക ശുദ്ധീകരണ പ്രക്രിയ നടത്തുന്നത്. ഇതു വഴി ഫോട്ടോ സാമ്യം കണ്ടെത്തിയത് 71,950 വോട്ടർമാരിലാണ്. ഫീൽഡ്തല പരിശോധനയിൽ 53,060 പേരുടേത് സാമ്യമല്ലെന്ന് കണ്ടെത്തി.
അന്തിമ വോട്ടർ പട്ടികയിലെ ചില സുപ്രധാന വിവരങ്ങൾ ചുവടെ:
ആകെ വോട്ടർമാർ - 2,70,99,326
ആകെ സ്ത്രീ വോട്ടർമാർ - 1,39,96,729
ആകെ പുരുഷ വോട്ടർമാർ - 1,31,02,288
ആകെ ഭിന്നലിംഗ വോട്ടർമാർ - 309
സ്ത്രീ പുരുഷ അനുപാതം - 1068
കൂടുതൽ വോട്ടർമാർ ഉള്ള ജില്ല - മലപ്പുറം (32,79,172)
കുറവ് വോട്ടർമാർ ഉള്ള ജില്ല - വയനാട് (6,21,880)
കൂടുതൽ സ്ത്രീ വോട്ടർമാർ ഉള്ള ജില്ല - മലപ്പുറം (16,38,971)
കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല - തിരുവനന്തപുരം (60)
ആകെ പ്രവാസി വോട്ടർമാർ - 88,223
പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല - കോഴിക്കോട് (34,909)
സംസ്ഥാനത്ത് 25,177 പോളിംഗ് സ്റ്റേഷനുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

