Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടിണിയുടെ അങ്ങേയറ്റത്താണ് സിനിമ വ്യവസായം -ഇടവേള ബാബു

text_fields
bookmark_border
idavela babu
cancel

കൊച്ചി: പട്ടിണിയുടെ അങ്ങേയറ്റത്താണ് സിനിമ വ്യവസായമെന്ന്​ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. പ്രത്യേക പാക്കേജ്​ അനുവദിക്കണമെന്ന്​ സർക്കാറിനോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇപ്പോഴെങ്കിലുമൊരു കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ തകര്‍ന്നു പോകുമെന്നും ഇടവേള ബാബു പറഞ്ഞു.

സീരിയലുകൾക്ക്​ അനുമതി നൽകിയതുപോലെ നിയന്ത്രണം പാലിച്ച് സിനിമാ ചിത്രീകരണം​ അനുവദിക്കണമെന്ന ആവശ്യം സംഘടന മുന്നോട്ടുവെക്കുന്നു. ഷൂട്ടിങിന് അനുമതി തേടുന്നതിന്‍റെ ഭാഗമായി അമ്മയിലെ അംഗങ്ങള്‍ക്ക് വാക്സിനേഷന്‍ നൽകി. ചലച്ചിത്ര പ്രവര്‍ത്തകര്‍ എല്ലാവരും വാക്സിന്‍ എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്‍റെ ഭാഗമായാണ് 'അമ്മ' വാക്സിനേഷന്‍ ക്യാമ്പ്​ നടത്തിയത്. വാക്​സിനേഷൻ ക്യാമ്പ്​ മഞ്​ജു വാര്യർ ഉദ്​ഘാടനം ചെയ്​തു.

നഷ്ടത്തിലായ സിനിമാ വ്യവസായത്തെ കരകയറ്റാന്‍ പ്രത്യേക പാക്കേജിനായി സിനിമാ സംഘടനകള്‍ സർക്കാറിൽ സമ്മര്‍ദം ശക്തമാക്കുന്നുണ്ട്​്​.

അതേസമയം, കേരളത്തില്‍ കോവിഡ് മൂന്നാം തരംഗത്തിന്‍റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തീയറ്ററുകള്‍ തുറക്കാന്‍ ഉടന്‍ അനുമതി നല്‍കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - film industry at starving
Next Story