Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഡ്ഢിത്തം...

വിഡ്ഢിത്തം പറഞ്ഞെങ്കിലും വാർത്തകളിൽ നിറഞ്ഞിരിക്കാനാണ്​ ചിലരുടെ ശ്രമം -അടൂർ

text_fields
bookmark_border
adoor
cancel

തിരുവനന്തപുരം: വിഡ്ഢിത്തം പറഞ്ഞെങ്കിലും വാർത്തകളിൽ നിറഞ്ഞിരിക്കാനാണ്​ ചിലരുടെ ശ്രമമെന്ന്​ പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്​ണൻ. ഗാന്ധിജിയെ പോലുള്ളവരെ വിമർശിക്കുന്നതിനു പിന്നിലും വാർത്തകളിൽ വരികയെന്ന ഒറ്റലക്ഷ്യമാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ദിരഗാന്ധി ജന്മശതാബ്​ദി പുരസ്​കാര സമർപ്പണ ചടങ്ങ്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിഷയത്തെ കുറിച്ച്​ ഒന്നുമറിയില്ലെങ്കിലും അതുമിതും വിളിച്ചു പറയും ചിലർ. ഗാന്ധിജിയെ കുറിച്ച്​ ഇൗയിടെ ചില രാഷ്​ട്രീയ നേതാക്കൾ നടത്തിയ അഭിപ്രായപ്രകടനങ്ങൾ ഉദാഹരണം. എത്ര മോശമായി ഗാന്ധിജിയെയോ വിമർശിച്ചോ അത്രയും പ്രാധാന്യം ഇവർക്ക്​ ലഭിക്കും. അതിനാൽ, മണ്ടത്തരവും വിഡ്​ഢിത്തവും വിളിച്ചു പറയാൻ ഇവർ തയാറാണ്​. മോശം കാര്യങ്ങൾ ചെയ്​താലും പ്രശസ്​തി ലഭിക്കണമെന്നേ ​ഇത്തരക്കാർ ആഗ്രഹിക്കുകയുള്ളൂവെന്നും അടൂർ കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film directorkerala newsadoor gopalakrishnananti Gandhi Criticism
News Summary - Film Director Adoor Gopalakrishnan react to anti Gandhi Criticism -Kerala News
Next Story