Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടിയെ ആക്രമിച്ച സംഭവം: കുറ്റപത്രം ഉടനെന്ന് ഡി.ജി.പി
text_fieldsbookmark_border
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത്. പ്രതികള്‍ കസ്റ്റഡിയിലുള്ളതിനാല്‍ സമയത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇതുവരെയുള്ള അന്വേഷണത്തില്‍ താന്‍ തൃപ്തനാണ്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് ഇപ്പോള്‍ പറയുന്നില്ല. നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടത്തെുന്നതിന് ഊര്‍ജിത അന്വേഷണം നടത്തിവരുകയാണ്. കേസിന്‍െറ വിചാരണക്ക് പ്രത്യേക കോടതിയുണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ളെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.
Next Story
