Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടിയെ ആക്രമിച്ച സംഭവം: നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി -മുകേഷ്
text_fieldsbookmark_border
കൊല്ലം: നടിയെ ആക്രമിച്ച കേസിൽ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി നടനും എം.എൽ.എയുമായ മുകേഷ്. മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നാണ് പ്രതീക്ഷ. വിഷയത്തിൽ സർക്കാരും പൊലീസും ആത്മാർഥമായി ഇടപെടുന്നുണ്ട്. എല്ലാവർക്കും അറിയാവുന്ന വിഷയത്തിൽ ഏതുരീതിയിൽ പ്രതികരിക്കണമെന്ന ആശങ്കയാവാം സിനിമാ സംഘടനകൾ പ്രതികരിക്കാതിരിക്കാൻ കാരണമെന്നും മുകേഷ് പറഞ്ഞു.
മുഖ്യ പ്രതിയായ പൾസർ സുനിൽ രണ്ടര വർഷം മുൻപ് തന്റെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. കൊടും ക്രിമിനലായിരുന്നുവെന്ന് അന്ന് അറിയില്ലായിരുന്നു. ജോലിയിൽ നിന്ന് പറഞ്ഞുവിട്ടപ്പോൾ അതിന്റെ കാരണം അറിയണമെന്ന് പറഞ്ഞിരുന്നുവെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
