'ആശ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചവർക്കെതിരെ കേസെടുത്ത നടപടി അപലപനീയം'
text_fieldsതിരുവനന്തപുരം: നിലനിൽപ്പിനും അതിജീവനത്തിനും അനുപേക്ഷണീയവും, തികച്ചും ന്യായയുക്തവുമായ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് നടയിൽ കഴിഞ്ഞ 18 ദിവസമായി രാപകൽ സമരം ചെയ്യുന്ന നിസ്വരായ ആശാപ്രവർത്തകരോട് ഐക്യദാർഢ്യം പ്രഖാപിച്ച ശ്രീ. ജോസഫ് സി. മാത്യു, ഡോ. എം. പി. മത്തായി, ഡോ. കെ. ജി. താര തുടങ്ങിയ സാമൂഹിക സംസ്കാരിക പ്രവർത്തകർക്കെതിരെ കേസ് എടുത്ത കേരള പൊലീസ് നടപടി ജനാധിപത്യ വിരുദ്ധവും അപലപനീയവുമാണെന്ന് സംസ്കാരിക നായകർ പുറപ്പെടുവിച്ച സംയുക്ത പ്രസ്തവനയിൽ പറഞ്ഞു.
അടിസ്ഥാന ജനവിഭാഗങ്ങളിൽപ്പെട്ട ഒരു വിഭാഗം സമാധാനപരമായി നടത്തുന്ന അവകാശസമരത്തെ പിന്തുണക്കുക എന്ന ധാർമിക ഉത്തരവാദിത്വമാണ് ജോസഫ് സി. മാത്യു, ഡോ എം. പി. മത്തായി, ഡോ. കെ.ജി. താര തുടങ്ങിയ വ്യക്തിത്വങ്ങൾ നിർവഹിച്ചത്. കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളുടെയും അഭിലാഷത്തെ പ്രതിനിധാനം ചെയ്താണ് അവർ ഐക്യദാർഢ്യറാലി നടത്തിയത്. ഇപ്രകാരം ന്യായമായ സമരങ്ങളെ പിന്തുണക്കുന്ന പൊതു പ്രവർത്തകർക്കെതിരെ കേസ് എടുക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധവും,അധാർമികവുമാണ്. എത്രയും വേഗം കേസ് പിൻവലിച്ചു സർക്കാർ തെറ്റുതിരുത്തണം.
ആശാ പ്രവർത്തകരെ അപഹസിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും, അവരുടെ സമരത്തെ അധികാരമുപയോഗിച്ച് പൊളിക്കാൻ ശ്രമിക്കുന്നതും ജനാധിപത്യ വ്യവസ്‌ഥിതിക്ക് ഭൂഷണമല്ല. ആശമാരുടെ എല്ലാ ഡിമാൻഡുകളും അംഗീകരിച്ചു ഉടനടി ഒത്തുതീർപ്പാക്കാണമെന്നും അഭ്യർഥിക്കുന്നു."
സച്ചിദാനന്ദൻ
സാറാ ജോസഫ്
ഡോ.കെപി കണ്ണൻ
അഡ്വ. കാളീശ്വരം രാജ്
ഷിഹാബുദീൻ പൊയ്‌ത്തും കടവ്
ബി രാജീവൻ
കല്പറ്റ നാരായണൻ
ബി ദിലീപ്കുമാർ( മുൻ വിസി )
ഡോ.ജെ ദേവിക.
ആർ രാജഗോപാൽ
അഡ്വ.ജോർജ് പൂന്തോട്ടം
ഡോ. ആസാദ്
ശ്രീധർ രാധാകൃഷ്ണൻ
പ്രൊഫ.കുസുമം ജോസഫ്
സി ആർ നീലകണ്ഠൻ
ഡോ. ഡി സുരേന്ദ്രനാഥ്.
കെ.സഹദേവൻ
എൻ. സുബ്രഹ്മണ്യൻ.
ആനന്ദ് കൊച്ചുക്കുടി
ആത്മാരാമൻ
ടി.ബാലകൃഷ്ണൻ (കേരള സർവോദയ മണ്ഡലം,പ്രസിഡന്റ്
കെ.അജിത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

