Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അഴിമതിക്കാരനാകാതെയിരിക്കുക എളുപ്പം, അഴിമതിക്കെതിരെ പോരാടുന്നത് എളുപ്പമല്ല; ട്രോളുകൾക്ക് മറുപടിയായി മാത്യു കുഴൽനാടൻ

text_fields
bookmark_border
mathew kuzhalnadan
cancel

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ പരിഹാസങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ. അഴിമതിക്കും അനീതിക്കുമെതിരെ നിലകൊണ്ടതിന്റെ പേരിലാണ് തങ്ങൾ ആക്രമിക്കപ്പെടുന്നതെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങൾ കൊണ്ട് തളർത്താമെന്ന് ആരും കരുതേണ്ടതില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ പ്രചരിക്കുന്ന ട്രോളുകൾ സുഹൃത്തുക്കൾ അയച്ചുതന്നിട്ടുണ്ടെന്നും ഇതൊന്നും തന്നെ ഒട്ടും ബാധിക്കില്ലെന്നും അദ്ദേഹം കുറിച്ചു. തങ്ങൾ അഴിമതിയോ കൊള്ളരുതായ്മയോ നടത്തിയതിനല്ല, മറിച്ച് സമൂഹത്തിന് ബോധ്യമുള്ള ഒരു വലിയ അഴിമതിയെ നീതിയുക്തമായി ചോദ്യം ചെയ്തതിന്റെ പേരിലാണ് ആക്ഷേപിക്കപ്പെടുന്നത്.

"അഴിമതിക്കാരനാകാതെയിരിക്കുക എന്നത് എളുപ്പമാണ്, എന്നാൽ അഴിമതിക്കെതിരെ നിരന്തരമായി ശബ്ദിക്കുന്നതും പോരാടുന്നതും ഒട്ടും എളുപ്പമുള്ള കാര്യമല്ല," എന്ന് അദ്ദേഹം കുറിപ്പിൽ ഓർമ്മിപ്പിച്ചു. പൊതുസമൂഹത്തിന് വേണ്ടി സംസാരിക്കുമ്പോൾ ഇത്തരം ആക്രമണങ്ങൾ നേരിടേണ്ടി വരാറുണ്ടെങ്കിലും തളരാതെ മുന്നോട്ട് പോകാനുള്ള ധൈര്യം നൽകിയത് സാധാരണക്കാരായ ജനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്നും പരാതികളും പരിഭവങ്ങളുമില്ലാതെ മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fighting Against Corruption is Not Easy: Mathew Kuzhalnadan Responds to Trolls
Next Story