Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറിസോർട്ടിലെ...

റിസോർട്ടിലെ വെടിവെപ്പ്​: മരിച്ചത്​ മാവോവാദി നേതാവ് സി.പി. ജലീൽ

text_fields
bookmark_border
maoist-attack-65
cancel

കൽപറ്റ: വയനാട് ലക്കിടിയിലെ സ്വകാര്യ റിസോർട്ടിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് മാവോവാദി നേതാ വ് സി.പി. ജലീൽ (26). മലപ്പുറം പാണ്ടിക്കാട്​ സ്വദേശിയായ ജലീൽ മൂന്നുവർഷമായി മാവോവാദി സംഘടനയുമായി ചേർന്ന് പ്രവർത്തി ക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് ദേശീയപാതയോരത്തെ റിസോർട്ടിൽ പൊലീസും മാവോവാദികളും ഏറ്റുമുട്ടിയ ത്​. ജലീലി​​​െൻറ തലക്കു പിന്നിലും കൈകളിലും വെടിയേറ്റിട്ടുണ്ട്. മൃതദേഹത്തിന്​ സമീപത്തുനിന്ന് നാടൻ തോക്ക് കണ്ട െടുത്തു. ജലീലിനൊപ്പം റിസോർട്ടിലെത്തിയ മുഖംമൂടിധാരി ഓടിരക്ഷപ്പെട്ടതായി പൊലീസ്​ പറഞ്ഞു. ഇയാൾക്ക്​ വെടിവെപ് പിൽ പരിക്കേറ്റതായാണ്​ സൂചന. രക്ഷപ്പെട്ട വഴികളിൽ രക്തക്കറ വീണ പാടുകളുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയു ന്നത്​: ബുധനാഴ്ച രാത്രി എട്ടോടെ ജലീലും മറ്റൊരാളും വനത്തിലൂടെ റിസോർട്ടിലെത്തി. റസ്​റ്റാറൻറിലെത്തിയ ഇവർ 10 പേർക്കുള്ള ഭക്ഷണവും പണവും ആവശ്യപ്പെട്ടു. ഇത്രയും പേർക്ക്​ ഭക്ഷണമില്ലെന്നും അരമണിക്കൂർ കാത്തുനിൽക്കണമെന്നും ജീവനക്കാർ പറഞ്ഞു. തുടർന്ന്​ സംഘം റിസപ്ഷനിലേക്ക് പോയി. ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയും ഉടൻ വൈത്തിരി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം റിസോർട്ടിലെത്തുകയും ചെയ്​തു. ഇതോടെ ഇവർക്കുനേരെ മാവോവാദികൾ വെടിയുതിർത്തു. പൊലീസ്​ തിരിച്ചടിച്ചതോടെയാണ്​ ജലീലിന് വെടിയേറ്റത്. കൂടെയുണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു. തൊട്ടുപിന്നാലെ തണ്ടർബോൾട്ട് ഉൾപ്പെടെ കൂടുതൽ സേനാംഗങ്ങൾ സ്ഥലത്തെത്തി. പൊലീസ് വാഹനത്തി​​​െൻറ ഇടതുവശത്തെ ചില്ല് തകർന്നിട്ടുണ്ട്. റിസോർട്ടിലെ ചുമരുകളിൽ വെടിയേറ്റ പാടുകളുമുണ്ട്. സാധാരണ വേഷത്തിൽ ഇരുവരും റിസോർട്ടിലെത്തുന്നതി​​​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

കണ്ണൂർ റേഞ്ച് ഐ.ജി ബൽറാം കുമാർ ഉപാധ്യായ, ജില്ല കലക്ടർ എ.ആർ. അജയകുമാർ, ജില്ല പൊലീസ് മേധാവി കറുപ്പസ്വാമി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. വ്യാഴാഴ്​ച രാവിലെ 9.45ന് ആർ.ഡി.ഒ എൻ.എസ്.കെ. ഉമേഷി​​​െൻറ നേതൃത്വത്തിൽ ജലീലി​​​​െൻറ ഇൻക്വസ്​റ്റ് നടപടികൾ ആരംഭിച്ചു. ഇതിനിടെ സഹോദരനും സാമൂഹിക പ്രവർത്തകനുമായ സി.പി. റഷീദ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചക്കുശേഷം മൂന്നോടെ പോസ്​റ്റ്മോർട്ടത്തിന്​ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.പാണ്ടിക്കാട്​ പരേതനായ സി.പി. ഹംസയുടെയും അലീമയുടെയും മകനാണ്​ ജലീൽ. മാവോവാദി നേതാക്കളായ സി.പി. മൊയ്തീൻ, സി.പി. ഇസ്മയിൽ എന്നിവരും സഹോദരങ്ങളാണ്​. മറ്റു സഹോദരങ്ങൾ: അൻസാർ, ജിഷാദ്​, ഷെരീഫ, ഖദീജ, നൂർജഹാൻ.

മാവോവാദികൾക്കെതിരെ നടപടി തുടരുമെന്ന് കണ്ണൂർ റേഞ്ച് ഐ.ജി ബൽറാം കുമാർ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞു. ഇൗയിടെയായി ലക്കിടിയിലും ആദിവാസി മേഖലയായ സുഗന്ധഗിരിയിലും മാവോവാദി സാന്നിധ്യമുണ്ട്. ഈ പശ്ചാത്തലത്തിൽ മേഖലയിൽ പൊലീസ് പട്രോളിങ്ങും തിരച്ചിലും ശക്തമാക്കിയിരുന്നു. മാവോവാദി സംഘത്തിലൊരാൾ കൊല്ലപ്പെടുകകൂടി ചെയ്തതോടെ ലക്കിടിയും പരിസരവും കനത്ത പൊലീസ് വലയത്തിലാണ്. ഏതു സാഹചര്യവും നേരിടാനുള്ള ഒരുക്കങ്ങളാണ് പൊലീസ് നടത്തുന്നത്. വ്യാഴാഴ്ച രാവിലെ തണ്ടർബോൾട്ടി​​​െൻറ 30 അംഗ സംഘം വനത്തിൽ തിരച്ചിൽ നടത്തി. കോഴിക്കോടുമായി അതിർത്തി പങ്കിടുന്ന വനമേഖലയായതിനാൽ തിരച്ചിൽ ഏറെ ശ്രമകരമാണ്. വരുംദിവസങ്ങളിലും തുടരും.

റിസോർട്ടിലെത്തിയ മാവോവാദികൾ ആദ്യം ചോദിച്ചത് ഭക്ഷണം
വൈ​ത്തി​രി: ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് ര​ണ്ടു പേ​ര​ട​ങ്ങു​ന്ന മാ​വോ​വാ​ദി സം​ഘം ല​ക്കി​ടി​യി​ലെ ഉ​പ​വ​ൻ റി​സോ​ർ​ട്ട്​ റ​സ്​​റ്റാ​റ​ൻ​റി​ൽ എ​ത്തി​യ​ത്. മാ​വോ​വാ​ദി​ക​ളാ​ണെ​ന്നും ഭ​ക്ഷ​ണ​ത്തി​ന്​ പ​ണ​മി​ല്ലെ​ന്നും പ​റ​ഞ്ഞ സം​ഘം, കൗ​ണ്ട​ർ മാ​നേ​ജ​രോ​ട് 50,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് ഈ ​സ​മ​യം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.

അ​ത്ര​യും പ​ണ​മി​ല്ലെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ ബ​ഹ​ളം​വെ​ച്ചു. ഏ​റെ നേ​ര​ത്തെ സം​സാ​ര​ത്തി​നൊ​ടു​വി​ല്‍ 10,000 രൂ​പ വാ​ങ്ങി തി​രി​കെ പോ​കാ​നി​രി​ക്കെ​യാ​ണ് ഒ​രു ജീ​പ്പി​ൽ വൈ​ത്തി​രി സി.​ഐ​യും ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘ​വും റി​സോ​ർ​ട്ടി​ലെ​ത്തി​യ​ത്. പി​ന്നെ ഓ​ട്ട​വും ബ​ഹ​ള​വു​മാ​യി. മാ​വോ​വാ​ദി​ക​ളാ​ണ് ആ​ദ്യം വെ​ടി​വെ​ച്ച​ത്. ത​ണ്ട​ർ ബോ​ൾ​ട്ടും പൊ​ലീ​സും തി​രി​ച്ചു വെ​ടി​വെ​ച്ചു. ഇ​തി​നി​ടെ കൂ​ടു​ത​ൽ പൊ​ലീ​സ് സേ​ന സ്ഥ​ല​ത്തെ​ത്തി. പി​ന്നാ​ലെ ജീ​വ​ന​ക്കാ​രെ മു​ഴു​വ​ൻ ഒ​രു മു​റി​യി​ലാ​ക്കി പു​റ​ത്തു​നി​ന്നു പൂ​ട്ടി.പ​തി​ന​ഞ്ചോ​ളം ജീ​വ​ന​ക്കാ​രാ​ണ്​ റി​സോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്‌.

എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത് എ​ന്ന​റി​യാ​തെ എ​ല്ലാ​വ​രു ഞെ​ട്ടി​ത്ത​രി​ച്ചു. ത​ങ്ങ​ളെ​ല്ലാം ഒ​രു ഫോ​ൺ എ​ടു​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നെ​ന്ന് റ​സ്​​റ്റാ​റ​ൻ​റ് ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞു. പ​ല​രു​ടെ​യും ഫോ​ണു​ക​ൾ പ​ല​യി​ട​ത്താ​യി ചാ​ർ​ജ് ചെ​യ്യാ​ൻ വെ​ച്ച​താ​യി​രു​ന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistkerala policeWayanad NewsVythiri Maoist-Police Attackcp jaleelKerala News
News Summary - fight police with maoist in wayanad; one maoist dead-Kerala news
Next Story