Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യപാനത്തിനിടെ...

മദ്യപാനത്തിനിടെ വാക്കുതർക്കം; സുഹൃത്തിനെ കമ്പിപ്പാര കൊണ്ട് തലക്കടിച്ചുകൊന്നു VIDEO

text_fields
bookmark_border
shyam-death-31-05-2020
cancel

ബാലരാമപുരം: മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ കൈയാങ്കളിയിൽ തലക്കടിയേറ്റ് യുവാവ് മരിച്ചു. കരമന സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ശ്യാം ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ മുക്കോല സ്വദേശി സതിക്കുവേണ്ടി ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. 

സംഭവത്തെ കുറിച്ച്​ പൊലീസ്​ പറയുന്നത്​ ഇങ്ങനെ: ഓട്ടോറിക്ഷ തൊഴിലാളികളായ ഇരുവരും കട്ടച്ചൽ കുഴിയിൽ വാടകക്ക്​ താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മദ്യപിക്കുന്നതിനിടെ ഇവർ തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. ഇത്​ കൈയാങ്കളിയിലേക്കെത്തുകയും​ സതി ശ്യാമിൻെറ തലക്ക്​ കമ്പിപ്പാര കൊണ്ട് അടിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്യാം അവിവാഹിതനാണ്. കൃത്യത്തിനു ശേഷം ഒളിവിൽ പോയ  സതിക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറും സി.ഐ ബിനുവും അറിയിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskillalcohol comsumption
News Summary - fight during alcohol comsumption; man killed by friend balaramapuram -kerala news
Next Story