Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡിനിടെ ആലപ്പുഴയിൽ സ്​ത്രീകളുടെ പൊരിഞ്ഞ തല്ല്​ - video

text_fields
bookmark_border
adi
cancel

തുറവൂർ (ആലപ്പുഴ): കോവിഡ്​ പശ്ചാത്തലത്തിൽ നാട്​ മുഴുവൻ ആശങ്കയിൽ കഴിയു​േമ്പാൾ അയൽവാസികളായ സ്ത്രീകൾ തമ്മിൽ നടത ്തിയ പരസ്യമായ അടിക്കെതിരെ പൊലീസ്​ കേ​െസടുത്തു. വഴി തർക്കത്തെ തുടർന്ന് അയൽവാസികളായ സ്ത്രീകൾ കമ്പും തടിയും ഉപയോഗിച്ച് തമ്മിൽ തല്ലിയ സംഭവം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്​ കേസെടുത്തത്​.

സിനിമയിലെ ഹാസ്യ രംഗങ്ങളെ ഓർമിക്കുന്ന തമ്മിലടി മൂത്തപ്പോൾ കളി കാര്യമായി. കുത്തിയതോട് സ്​റ്റേഷൻ പരിധിയിലെ പാട്ടുകുളങ്ങരയിൽ പരസ്പരം തല്ലിയ സ്ത്രീകൾ നിലത്തുവീണു കിടന്നും അടികൂടി. തല്ല്​ മൂത്തതോടെ കൗമാരക്കാരായ മക്കളും പങ്കുചേർന്നു.

ഒടുവിൽ ആലപ്പുഴ ആർ.ഡി.ഒ സന്തോഷ് കുമാർ സ്ഥലം സന്ദർശിച്ച് താൽക്കാലിക വഴിയൊരുക്കി. വഴി തർക്കത്തെ തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് തല്ലിൽ കലാശിച്ചത്. ഇരുകൂട്ടരും നൽകിയ പരാതികളിൽ കേസ് നിലനിൽക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - fight between womens in alappuzha
Next Story