സിനിമയിൽ പുതുമുഖങ്ങളെ ആവശ്യപ്പെട്ട് 50 ലക്ഷം തട്ടിയ സംഘം അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: സിനിമയിൽ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പത്രങ്ങളിൽ പരസ്യം നൽകി 50 ലക്ഷത്തോളം രൂപ തട്ടിയ സംഘം പിടിയിൽ. തിരുവനന്തപുരം സ്വദേശി അമ്പലംമുക്ക് കുട്ടൻ എന്ന രാം രഞ്ജിത്ത്, കോഴിക്കോട് േചവായൂർ സ്വദേശി സതീഷ് കുമാർ, ചാത്തമ്പറ സ്വദേശി ഷൈബു എന്നിവരാണ് സിറ്റി ഷാഡോ പൊലീസിെൻറ പിടിയിലായത്.
പ്രമുഖ പത്രങ്ങളിൽ ‘ചൈതന്യ ക്രിയേഷെൻറ’ ബാനറിൽ പുതുതായി ആരംഭിക്കുന്ന സിനിമയിൽ പുതുമുഖങ്ങളായ കുട്ടികളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. ഇതിെൻറ ഭാഗമായി തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലിൽ വെച്ച് കുട്ടികളുടെ ഓഡിഷൻ നടത്തുകയും കുട്ടികളെ െതരഞ്ഞെടുത്തതായി രക്ഷാകർത്താക്കെള അറിയിക്കുകയും ചെയ്തു.
ഷൂട്ടിങ് ന്യൂസിലൻഡ്, ദുബൈ, മൂന്നാർ എന്നിവിടങ്ങളിൽ ആയിരിക്കുമെന്നും കുട്ടികളുടെ താമസവും ചെലവും കമ്പനി വഹിക്കുമെന്നുമാണ് അറിയിച്ചത്. കൊച്ചുകുട്ടികൾ ആയതുകൊണ്ട് നിർബന്ധമായും രക്ഷാകർത്താക്കൾ കൂടെ വരണമെന്നും അവരവരുടെ െചലവുകൾ സ്വയം വഹിക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഏതുവിധേനയും മക്കളെ സിനിമയിൽ അഭിനയിപ്പിക്കണമെന്ന് ചിന്തയുള്ള രക്ഷാകർത്താക്കൾ ഇവരുടെ കെണിയിൽ വീഴുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
ഇത്തരത്തിൽ നൂറോളം പേരിൽനിന്നായി 50 ലക്ഷം രൂപ തട്ടിയെടുത്തു. കാശും വാങ്ങി മുങ്ങിയ ഇവരെ രക്ഷാകർത്താക്കൾ ബന്ധപ്പെട്ടപ്പോൾ സിനിമയിലെ തിരക്കഥയെ സംബന്ധിച്ച് കേസ് നടക്കുന്നതിനാലാണ് താമസിക്കുന്നതെന്നും ഉടൻ ഷൂട്ടിങ് തുടങ്ങുമെന്നും അറിയിച്ചു.
കുറച്ചു ദിവസങ്ങൾക്കു ശേഷം ‘പവിഴം ക്രിയേഷെൻറ’ പേരിൽ പ്രമുഖ പത്രങ്ങളിലും സിനിമ മാസികകളിലും വീണ്ടും ഇത്തരം വാർത്ത കണ്ട രക്ഷാകർത്താക്കളിൽ ചിലർ ബന്ധപ്പെട്ടപ്പോൾ തങ്ങളെ പറ്റിച്ചവർതന്നെയാണ് ഇതിനു പിന്നിലെന്നും ബോധ്യമായി. തുടർന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമീഷണർക്ക് പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ രൂപവത്കരിച്ച പ്രത്യേക ഷാഡോ ടീം, ‘കൊടുമൂട്ടിൽ’ ഫിലിംസ് എന്ന പേരിൽ പുതിയ തട്ടിപ്പിന് കളം ഒരുക്കുന്നതിനിടയിലാണ് ഇവരെ വലയിലാക്കിയത്. ഡി.സി.പി അരുൾ കൃഷ്ണയുടെ മേൽനോട്ടത്തിൽ കൺട്രോൾ റൂം അസിസ്റ്റൻറ് കമീഷണർ വി. സുരേഷ് കുമാർ, തമ്പാനൂർ ക്രൈം എസ്.ഐ സുരേഷ് ചന്ദ്രബാബു, ഷാഡോ എസ്.ഐ സുനിൽ ലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
