Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅങ്കപ്പോരിന്...

അങ്കപ്പോരിന് അരങ്ങൊരുങ്ങി കയ്പമംഗലം

text_fields
bookmark_border
അങ്കപ്പോരിന് അരങ്ങൊരുങ്ങി കയ്പമംഗലം
cancel
camera_alt

ഓ​ശാ​ന ഞാ​യ​ർ ദി​വ​സം എ​റി​യാ​ട് ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളോ​ട് വോ​ട്ട് തേ​ടു​ന്ന എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. വ​ത്സ​രാ​ജ്

കൊടുങ്ങല്ലൂർ: 2008ൽ നടന്ന പുന‍ർനിർണയത്തിലാണ് കയ്പമംഗലം നിയമസഭ മണ്ഡലം നിലവിൽ വന്നത്. 2011ലെ തെരഞ്ഞെടുപ്പ് മുതൽ സി.പി.ഐയെ മാത്രം തുണക്കുന്ന മണ്ഡലം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചരിത്രപടവുകൾ പിന്നിട്ട പഴയ കൊടുങ്ങല്ലൂരിന്റെ ഉടലിൽനിന്ന് പിറവിയെടുത്ത ഇടത് ആധിപത്യത്തിന്റെ കയ്പമംഗലത്ത് ഇത്തവണ കാറ്റ് മാറി വീശുമോ?.

മണ്ഡലത്തിന്റെ സമീപകാല തെരഞ്ഞെടുപ്പ് ചരിത്രം ഇത്തരമൊരു അവകാശവാദം വകവെച്ചു തരുന്നതല്ല. എന്നാൽ, പുത്തൻ പ്രതീക്ഷകളും പുതിയ കണക്ക് കൂട്ടലകളും കരുനീക്കങ്ങളുമായി ആവേശത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. നാട്ടുകാരായ സ്ഥാനാർഥികളുടെ ചില മുൻകാല വിജയചരിത്രങ്ങളും അവർ ഓർമപ്പെടുത്തുന്നു. മറ്റു മുന്നണികളോടൊപ്പം സജീവമായിട്ടില്ലെങ്കിലും 2016ലെ ത്രികോണ പോരാണ് എൻ.ഡി.എ സ്ഥാനാർഥിയുടെ മനസ്സിൽ.

മതിലകം േബ്ലാക്ക് പഞ്ചായത്തിന്റെ അതേ വിസ്തൃതിക്കുള്ളിലാണ് കയ്പമംഗലം മണ്ഡലവും. മതിലകം േബ്ലാക്കും കയ്പമംഗലം ഒഴികെ എറിയാട്, എസ്.എൻ. പുരം, എടവിലങ്ങ്, മതിലകം, പെരിഞ്ഞനം, എടത്തിരുത്തി പഞ്ചായത്തുകളും ഇടത് ഭരണത്തിലാണ്. പ്രഥമ തെരഞ്ഞെടുപ്പിൽ തന്നെ ഇടത് പാരമ്പര്യം പുറത്തുകാണിച്ചു ഈ മണ്ഡലം. സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞടിച്ച 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ മികച്ച വിജയം നേടിയ കെ.പി. ധനപാലൻ കയ്പമംഗലത്ത് 4337 വോട്ടിന് പിന്നിലായിരുന്നു.

2011ൽ പുതിയ മണ്ഡലത്തിലെ നിയമസഭ സാമാജികനായി 13,576 വോട്ടിന്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫിലെ സി.പി.ഐ നേതാവ് അഡ്വ. വി.എസ്. സുനിൽ കുമാർ തെരഞ്ഞെടുക്കപ്പെട്ടു. 2021ൽ രണ്ടാം വിജയം നേടിയ ഇ.ടി. ടൈസൻ ഇടത് മേധാവിത്വം ഒരിക്കൽ കൂടി ആവർത്തിച്ചു.

2024ൽ ചാലക്കുടി ലോക്സഭ സീറ്റിൽ 11,779 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽ.ഡി.എഫിന് കയ്പമംഗലത്ത് നിന്ന് ലഭിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ചെറിയ ക്ഷീണം ഉണ്ടായെങ്കിലും മതിലകം േബ്ലാക്ക് ഭരണവും കയ്പമംഗലം ഒഴികെ ആറ് പഞ്ചായത്തും ഇടതുമുന്നണി സ്വന്തമാക്കി. േബ്ലാക്ക് പ്രദേശത്ത് 16,974 വോട്ടിന്റെ ഭൂരിപക്ഷവും ഇടതുപക്ഷം നേടി. എൽ.ഡി.എഫ് 64,638, യു.ഡി.എഫ് 47,659, ബി.ജെ.പി 28,356 എന്നിങ്ങനെയായിരുന്നു വോട്ടു നില.

എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർഥി കെ.കെ. വത്സരാജാണ് ആദ്യം കളത്തിലിറങ്ങിയത്. വർഷങ്ങളോളം ജില്ലയിൽ സി.പി.ഐയെ നയിച്ച ഗുരുവായൂർ സ്വദേശിയായ വത്സരാജിന്റെ പ്രചാരണം ആദ്യ റൗണ്ട് പിന്നിട്ട ശേഷമാണ് നാല് പതിറ്റാണ്ട് നീണ്ട പൊതുപ്രവർത്തന പാരമ്പര്യത്തിനുടമയും കയ്പമംഗലം നിയോജക മണ്ഡലത്തിലെ എടവിലങ്ങ് കാതിയാളം സ്വദേശിയുമായ യു.ഡി.എഫ് സ്ഥാനാർഥി ടി.എം. നാസറിന്റെ രംഗപ്രവേശം.

പത്രിക സമർപ്പണത്തിന് ശേഷമാണ് എൻ.ഡി.എ സ്ഥാനാർഥി അതുല്യഘോഷ് വെട്ടിയാട്ടിൽ സാന്നിധ്യം പ്രകടമാക്കിയത്. എസ്.ഡി.പി.ഐയുടെ മുഹമ്മദ് റിയാസും ആം ആദ്മിയുടെ ജയനും സി.പി.ഐ.എം.എൽ റെഡ് ഫ്ലാഗിന്റെ മനോജും സ്ഥാനാർഥികളാണ്.

രണ്ട് റൗണ്ട് പ്രചാരണം പൂർത്തിയാക്കിയ വത്സരാജ് മുന്നണിതല പരിപാടികളിലും മറ്റുമായി വോട്ടർമാരുടെ മനസ്സിൽ ഇടം നേടാനുള്ള സജീവ ശ്രമത്തിലാണ്. മണ്ഡലം പര്യടനവും തുടങ്ങി. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിറകെ വേഗം കളംപിടിച്ച ടി.എം. നാസറിനും യു.ഡി.എഫ് നേതൃത്വത്തിനും കൺവെൻഷനുകളിൽ പ്രകടമായ പതിവില്ലാത്ത പ്രവർത്തക ആധിക്യം വലിയ ആത്മവിശ്വാസമാണ് പകരുന്നത്. ഒന്നാം റൗണ്ട് പിന്നിട്ട് മുന്നേറുന്ന പ്രചാരണം വരും ദിവസങ്ങിൽ കൂടുതൽ വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.

മുന്നണികളുടെ മത്സരച്ചൂട് തെരുവോരങ്ങളിലും പ്രകടമാണെങ്കിലും എൻ.ഡി.എ പിന്നിലാണ്. എൽ.ഡി.എഫിന്റെ ഉരുക്ക് കോട്ട എന്നാണ് കയ്പമംഗലത്ത വത്സരാജ് വിശേഷിപ്പിക്കുന്നത്. സർക്കാറിന്റെ വികസനക്ഷേമ പ്രവർത്തനങ്ങളും മണ്ഡലത്തിൽ മുൻഗാമികളുടെ വികസന പ്രവർത്തനങ്ങളും തന്റെ വിജയം ഉറപ്പാക്കുന്ന ഘടകങ്ങളാണെന്നും സർക്കാറിന്റെ മൂന്നാം ഊഴത്തിന് ജനം വോട്ട് ചെയ്യുമെന്നും കെ.കെ. വൽസരാജ് പറഞ്ഞു.

എന്നാൽ, വർഷങ്ങളായി ഇടത് എം.എൽ.എമാർ പ്രതിനിധാനം ചെയ്ത മണ്ഡലം വികസനരംഗത്ത് ഏറെ പിറകിലാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി ടി.എം. നാസർ കുറ്റപ്പെടുത്തി. കാർഷിക-മത്സ്യം-ടൂറിസം-വ്യവസായം-തൊഴിൽ മേഖലകളിൽ വലിയ സാധ്യതകൾ ഉണ്ടായിട്ടും ഒന്നും ഉപയോഗപ്പെടുത്താനായിട്ടില്ല. ഇതോടൊപ്പം കടൽഭിത്തിയുടെ അഭാവം, കുടിവെള്ളക്ഷാമം, ആശുപത്രികൾ ജനോപകാര പ്രദമാക്കൽ, റോഡുകളുടെ പുനർനിർമാണം എന്നിവ ഉൾപ്പെടെ വിവിധ വികസന പ്രശ്നങ്ങളുടെ പരിഹാരത്തിനും രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളും മുന്നിൽ വെച്ചാണ് നാസർ വോട്ട് തേടുന്നത്.

2016ലെ ത്രികോണ പോരിന്റെ ആവർത്തനമാകും തെരഞ്ഞെടുപ്പെന്നാണ് ബി.ഡി.ജെ.എസ് നേതാവായ എൻ‌.ഡി.എ സ്ഥാനാർഥി അതുല്യഘോഷ് പറയുന്നതെങ്കിലും ഇതിന് തദ്ദേശ തെരഞ്ഞെടുപ്പിൽ 28,000ത്തിലെറെ വോട്ട് നേടിയ ബി.ജെ.പി കൂടി മനസ്സ് വെക്കണം. സാമുദായിക വോട്ടിലും സ്ഥാനാർഥിക്ക് കണ്ണുണ്ട്. രണ്ടും കൂടിയായാൽ ഒരു പക്ഷെ മത്സരം ത്രികോണമാകും. അല്ലെങ്കിൽ ബി.ഡി.ജെ.എസും എൻ.ഡി.എയും പരിതാപകരമാകും.

കെ.​കെ. വ​ത്സ​രാ​ജ് (എ​ൽ.​ഡി.​എ​ഫ്)

വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ പൊ​തു​രം​ഗ​ത്ത് വ​ന്നു. ഇ​ക്ക​ണോ​മി​ക്‌​സ് ബി​രു​ദ​ധാ​രി. എ.​ഐ.​എ​സ്.​എ​ഫ് ജി​ല്ല ജോ​യി​ന്റ് സെ​ക്ര​ട്ട​റി​യും എ.​ഐ.​വൈ.​എ​ഫ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റു​മാ​യി​രു​ന്നു. 24ാം വ​യ​സ്സി​ല്‍ സി.​പി.​ഐ ഗു​രു​വാ​യൂ​ര്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി. 1997 മു​ത​ല്‍ 2014 വ​രെ ജി​ല്ല അ​സി. സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. 2014ല്‍ ​ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി. 2025 വ​രെ ആ ​പ​ദ​വി​യി​ല്‍ തു​ട​ര്‍ന്നു. നി​ല​വി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം. നി​ര​വ​ധി ട്രേ​ഡ് യൂ​നി​യ​നു​ക​ളു​ടെ ഭാ​ര​വാ​ഹി​യാ​യും പ്ര​വ​ര്‍ത്തി​ച്ചു. നേ​ര​ത്തെ തൃ​ശൂ​ര്‍ ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്റാ​യി​രു​ന്നു.

ടി.​എം. നാ​സ​ർ (യു.​ഡി.​എ​ഫ്)

കെ.​എ​സ്.​യു​വി​ലൂ​ടെ പൊ​തു​രം​ഗ​ത്തേ​ക്ക് ക​ട​ന്നു വ​ന്നു. ബി​രു​ദ​ധാ​രി​യും വ്യാ​പാ​രി​യു​മാ​ണ്. എ​ട​വി​ല​ങ്ങ് സ്കൂ​ൾ ലീ​ഡ​ർ, എം.​ഇ.​എ​സ് അ​സ്മാ​ബി കോ​ള​ജ് യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ, എ​ട​വി​ല​ങ്ങ് പ​ഞ്ചാ​യ​ത്ത് അം​ഗം, വൈ​സ് പ്ര​സി​ഡ​ന്റ്, ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്, കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക്, കൊ​ടു​ങ്ങ​ല്ലൂ​ർ മ​ൾ​ട്ടി പ​ർ​പ്പ​സ് സം​ഘം എ​ന്നി​വ​യു​ടെ പ്ര​സി​ഡ​ന്റാ​ണ്. കെ.​എ​സ്.​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ഭാ​ര​വാ​ഹി​യും കൊ​ടു​ങ്ങ​ല്ലൂ​ർ ​േബ്ലാ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്നു. നി​ല​വി​ൽ ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. ജി​ല്ല വി​ക​സ​ന സ​മി​തി അം​ഗ​മാ​ണ്.

അ​തു​ല്യ​ഘോ​ഷ് വെ​ട്ടി​യാ​ട്ടി​ൽ (ബി.​ഡി.​ജെ.​എ​സ്)

ബി.​ഡി.​ജെ.​എ​സ് സി​റ്റി ജി​ല്ല പ്ര​സി​ഡ​ന്റ്, എ​ൻ.​ഡി.​എ സി​റ്റി ജി​ല്ല ക​ൺ​വീ​ന​ർ, നാ​ട്ടി​ക കാ​ർ​ഷി​ക, കാ​ർ​ഷി​കേ​ത​ര വി​ക​സ​ന സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ൻ​റ്.

നേ​ര​ത്തേ ബി.​ഡി.​ജെ.​എ​സ് ജി​ല്ല പ്ര​സി​ഡ​ന്റും എ​ൻ.​ഡി.​എ ജി​ല്ല ക​ൺ​വീ​ന​റു​മാ​യി​രു​ന്നു. എ​സ്.​എ​ൻ.​ഡി.​പി യോ​ഗം അ​സി. സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. എ​സ്.​എ​ൻ.​ഡി.​പി നാ​ട്ടി​ക യൂ​നി​യ​ൻ പ്ര​ഥ​മ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ബി.​ഡി.​ജെ.​എ​സ് രൂ​പ​വ​ത്ക​രി​ച്ച​പ്പോ​ൾ ട്ര​ഷ​റ​റാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDF-LDFKaypamangalam
News Summary - Fierce Election Contest in kaypamangalam
Next Story