Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
marriage
cancel

കല്യാണദിവസം പ്രതിശ്രുത വരനെ കാണാതായി; സംഭവത്തിൽ ദുരൂഹ​തയെന്ന്​ നാട്ടുകാർ

text_fields
bookmark_border

പൂച്ചാക്കൽ (ആലപ്പുഴ): വിവാഹം നടക്കുന്നതിന്​ മണിക്കൂറുകൾ മുമ്പ്​ ചേർത്തല പാണാവള്ളി പഞ്ചായത്ത് 10ാം വാർഡ് ചിറയിൽ അലിയാരുടെ മകൻ ജസീമിനെ (28) കാണാതായി. ഇതോടെ ഞായറാഴ്​ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി. അരൂക്കുറ്റി വടുതല സ്വദേശിനിയുമായി ഉറപ്പിച്ച വിവാഹമാണ്​ മുടങ്ങിയത്​.

തലേന്ന് സുഹൃത്തി​െൻറ വീട്ടിൽ ഉറങ്ങിയശേഷം രാവിലെ വീട്ടിൽ എത്തി ബൈക്കിൽ സാധനങ്ങൾ വാങ്ങാനെന്ന്​ പറഞ്ഞാണ്​ പോയത്​. ബന്ധുക്കൾ പൂച്ചാക്കൽ പൊലീസിൽ പരാതി നൽകി. വിവരം അറിഞ്ഞ്​ ബോധരഹിതയായ മാതാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിനിടെ, രാവിലെ ഒമ്പ​േതാടെ ജസീമി​െൻറ വോയ്​സ്​ മെസേജ് അയൽവാസിക്ക് ലഭിച്ചു. 'എന്നെ കുറച്ചുപേർ തടഞ്ഞുവെച്ചിരിക്കുകയാണ്. നിങ്ങൾ പൊലീസിൽ വിവരം അറിയിക്കണ'മെന്നായിരുന്നു സന്ദേശം. തുടർന്ന് വധുവി​െൻറ ബന്ധുക്കൾ ഉൾ​െപ്പടെ നൂറുകണക്കിന് ആളുകൾ സ്​റ്റേഷൻ പരിസരത്ത് തടിച്ചുകൂടി.

യുവാവി​െൻറ തിരോധാനത്തിൽ ദുരൂഹത ഉ​െണ്ടന്ന് നാട്ടുകാർ പറയുന്നു. പൊലീസ് സൈബർ സെൽ മുഖേന അന്വേഷണം ഊർജിതമാക്കി. ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു ജസീം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fiance missing on wedding day; The locals said that there was a mystery in the incident
Next Story