Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightപുന്നമടയിലെ...

പുന്നമടയിലെ വേഗപ്പോരിന് ഇനി മണിക്കൂറുകൾ

text_fields
bookmark_border
Nehru Trophy boat race
cancel
camera_alt

ഫയൽ ചി​ത്രം

ആലപ്പുഴ: ആർപ്പുവിളിയും ആരവവുമുയർത്തി പുന്നമടയിലെ ഓളപ്പരപ്പിലെ വേഗപ്പോരിന് ഇനി മണിക്കൂറുകൾ മാത്രം. രണ്ടുവർഷത്തെ ഇടവേളക്കുശേഷം 68ാമത് നെഹ്റുട്രോഫിക്ക് ആവേശത്തിരതീർക്കാൻ കായലും കരയും ഒരുങ്ങി.

കളിവള്ളങ്ങളും ചുണ്ടൻവള്ളങ്ങളും കരിനാഗങ്ങളെപ്പോലെ ചീറിപ്പായും. തുഴക്കാർ സർവശക്തിയും സംഭരിച്ച് തുഴത്താളം തീർക്കുമ്പോൾ ജലരാജാക്കന്മാർ തമ്മിലുള്ള പോരാട്ടം പ്രവചനാതീതമാകും. കരക്കാരുടെ ഹൃദയം കവരാൻ എല്ലാഅടവുകളും തന്ത്രങ്ങളും പയറ്റി ഫിനിഷിങ് പോയന്‍റ് ലക്ഷ്യമാക്കി ചുണ്ടനുകൾ കുതിക്കും.

ആ നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മുൻമ്പൊന്നുമില്ലാത്ത ആവേശമാണ് ഇത്തവണ. അതിനാൽ മത്സരത്തിന് വീറും വാശിയും കൂടും. ഇതിനൊപ്പം ഐ.പി.എൽ മാതൃകയിൽ ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ (സി.ബി.എൽ) രണ്ടാംപതിപ്പിനും വിസിൽ മുഴങ്ങുന്നതോടെ പുന്നമടയും പരിസരവും ഇളകിമറിയും.

രാവിലെ 11ന് മത്സരങ്ങള്‍ക്ക് തുടക്കമാകും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പിന്നാലെ ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ ആരംഭിക്കും.

Show Full Article
TAGS:nehrutrophy 
News Summary - Few hours left for Punnamada speed battle
Next Story