Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപനി പടരുന്നു:...

പനി പടരുന്നു: സംസ്ഥാനത്ത്​ അഞ്ചുമരണം കൂടി

text_fields
bookmark_border
പനി പടരുന്നു: സംസ്ഥാനത്ത്​ അഞ്ചുമരണം കൂടി
cancel

തി​രു​വ​ന​ന്ത​പു​രം: ശ​മ​ന​മി​ല്ലാ​തെ പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ക്കു​ന്നു. മെ​ഡി​ക്ക​ൽ​കോ​ള​ജ്​ ഉ​ൾ​പ്പെ​ടെ വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​യി കാ​ൽ​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ വെ​ള്ളി​യാ​ഴ്​​ച പ​നി​ക്ക്​ ച​കി​ത്സ തേ​ടി. അ​തേ​സ​മ​യം, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ലാ​യി അ​ഞ്ചു പ​നി​മ​ര​ണം കൂ​ടി സം​സ്ഥാ​​ന​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തി​ൽ മൂ​ന്നു​പേ​ർ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചും ര​ണ്ടു​പേ​ർ എ​ലി​പ്പ​നി ബാ​ധി​ച്ചു​മാ​ണ്​ മ​രി​ച്ച​ത്.
പാ​ല​ക്കാ​ട് മാ​ത്തൂ​ര്‍ സ്വ​ദേ​ശി ക​ണ്ട​മു​ത്ത​ന്‍ (76), തി​രു​വ​ന​ന്ത​പു​രം ക​ര​കു​ളം സ്വ​ദേ​ശി ത​ങ്ക​യ്യ​ന്‍ (65), തി​രു​വ​ന​ന്ത​പു​രം തി​രു​വ​ല്ലം സ്വ​ദേ​ശി അ​സീം (23) എ​ന്നി​വ​രാ​ണ് ഡെ​ങ്കി​പ്പ​നി മൂ​ലം മ​രി​ച്ച​ത്. പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍ക്കാ​ട് സ്വ​ദേ​ശി നൗ​ഷാ​ദ് (44), കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി പ്ര​ദീ​പ​ന്‍ (50) എ​ന്നി​വ​രു​ടെ മ​ര​ണം എ​ലി​പ്പ​നി​മൂ​ല​മെ​ന്നും സ്ഥി​രീ​ക​രി​ച്ചു. പ​നി​ബാ​ധി​ച്ച് വെ​ള്ളി​യാ​ഴ്ച ചി​കി​ത്സ തേ​ടി​യ​വ​രു​ടെ എ​ണ്ണം 25,666 ല്‍ ​എ​ത്തി. ഇ​തി​ല്‍ 951 പേ​രെ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 198 പേ​ര്‍ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​ല്‍ 71 ഉം ​തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്.
 കൊ​ല്ലം ജി​ല്ല​യി​ല്‍ 54 പേ​ര്‍ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ല്‍ 15ഉം ​തൃ​ശൂ​രി​ല്‍ 16ഉം ​കോ​ഴി​ക്കോ​ട്ട് 11 ഉം ​പേ​ര്‍ വീ​തം ഡെ​ങ്കി​ക്ക് ചി​കി​ത്സ തേ​ടി. ഇ​ടു​ക്കി (നാ​ല്), കോ​ട്ട​യം (ആ​റ്), ആ​ല​പ്പു​ഴ (ഒ​മ്പ​ത്), മ​ല​പ്പു​റം (നാ​ല്), വ​യ​നാ​ട് (ര​ണ്ട്), ക​ണ്ണൂ​ര്‍ (നാ​ല്), കാ​സ​ര്‍കോ​ട് (ര​ണ്ട്) ജി​ല്ല​ക​ളി​ലും ഡെ​ങ്കി​പ്പ​നി​ക്ക് ശ​മ​ന​മി​ല്ല. അ​തേ​സ​മ​യം, ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 810 പേ​ർ ചി​കി​ത്സ തേ​ടി. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ഏ​ഴു പേ​ര്‍ക്ക് എ​ച്ച്1​എ​ന്‍1 സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഏ​ഴു​പേ​ർ​ക്ക്​ എ​ലി​പ്പ​നി​യും ക​ണ്ടെ​ത്തി.
എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 14 പേ​രും ചി​കി​ത്സ തേ​ടി. 10 പേ​ർ​ക്ക്​ മ​ലേ​റി​യ​യും സ്​​ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്ലാ​ണ്​ മ​ലേ​റി​യ ക​െ​ണ്ട​ത്തി​യ​ത്. ചി​ക്ക​ൻ​പോ​ക്​​സ്​ 39 പേ​ർ​ക്കും വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ 2763 പേ​ർ​ക്കും ഹെ​പ്പ​റ്റൈ​റ്റി​സ്​ എ ​ര​ണ്ടു​പേ​ർ​ക്കും ബി ​മൂ​ന്നു​പേ​ർ​ക്കും സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fevermonsoonFever in Keralamalayalam newsmonsoon fever
News Summary - fever, today five more death
Next Story