Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപനി; നാലുപേർ കൂടി...

പനി; നാലുപേർ കൂടി മരിച്ചു

text_fields
bookmark_border
പനി; നാലുപേർ കൂടി മരിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: പ​നി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ പ​റ​യു​േ​മ്പാ​ഴും സം​സ്​​ഥാ​ന​ത്ത് പ​ക​ർ​ച്ച​പ്പ​നി​ക്കും ഡെ​ങ്കി​പ്പ​നി​ക്കും ശ​മ​ന​മി​ല്ല. ദി​വ​േ​സ​ന കാ​ൽ​ല​ക്ഷം പേ​ർ പ​നി​ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്നു. വ്യാ​ഴാ​ഴ്​​ച നാ​ലു​പേ​ർ​ക്കു​കൂ​ടി ജീ​വ​ൻ ന​ഷ്​​ട​മാ​യി. പ​നി​ബാ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ക​ല്ലി​യൂ​ർ സ്വ​ദേ​ശി​നി ഓ​മ​ന (66), ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് പാ​ല​ക്കാ​ട് കു​മ​രം​പൂ​ത്തൂ​ർ സ്വ​ദേ​ശി​നി സ​ബൂ​റ (40), മ​ല​പ്പു​റം വാ​ഴ​ക്കാ​ട് സ്വ​ദേ​ശി​നി സ​മീ​റ (28), കോ​ഴി​ക്കോ​ട് പ​ന​ങ്ങാ​ട് സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ൻ (52) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 
പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ച്ച് 24,804 പേ​രാ​ണ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ഇ​തി​ൽ 3294 പേ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ്. ഡെ​ങ്കി​പ്പ​നി ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി​യ 773പേ​രി​ൽ 190 പേ​ർ​ക്ക് രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 71ഉം ​ത​ല​സ്​​ഥാ​ന ജി​ല്ല​യി​ലു​ള്ള​വ​രാ​ണ്. 14 പേ​ർ​ക്ക് എ​ച്ച്1​എ​ൻ1​ഉം ആ​റു​പേ​ർ​ക്ക് എ​ലി​പ്പ​നി​യും ഒ​രാ​ൾ​ക്ക് മ​ലേ​റി​യ​യും സ്​​ഥി​രീ​ക​രി​ച്ചു.

എ​ച്ച്​1​എ​ൻ1 തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ര​ണ്ടു​പേ​ർ​ക്ക്​ വീ​ത​വും പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ മൂ​ന്നു​പേ​ർ​ക്ക്​ വീ​ത​വും ആ​ല​പ്പു​ഴ, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഒ​രാ​ൾ​ക്ക്​ വീ​ത​വു​മാ​ണ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. 

വി​വി​ധ ജി​ല്ല​ക​ളി​ലെ പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം, ബ്രാ​ക്ക​റ്റി​ൽ ഡെ​ങ്കി​ബാ​ധി​ത​രു​ടെ ക​ണ​ക്ക്: തി​രു​വ​ന​ന്ത​പു​രം 3294 (71), കൊ​ല്ലം 1991 (24), പ​ത്ത​നം​തി​ട്ട 693 (ആ​റ്), ഇ​ടു​ക്കി 523 (ആ​റ്), കോ​ട്ട​യം 1050 (മൂ​ന്ന്), ആ​ല​പ്പു​ഴ 1233(11), എ​റ​ണാ​കു​ളം 1759 (13), തൃ​ശൂ​ർ 2078 (15), പാ​ല​ക്കാ​ട് 3045 (0), മ​ല​പ്പു​റം 3033(0), കോ​ഴി​ക്കോ​ട് 2569 (20), വ​യ​നാ​ട് 905 (ആ​റ്), ക​ണ്ണൂ​ർ 1797 (നാ​ല്), കാ​സ​ർ​കോ​ട് 834 (11). 

കൊ​തു​കു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ടാ​കെ ന​ട​ക്കു​െ​ന്ന​ന്ന് സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വി​ല്ല. ഈ ​വ​ർ​ഷം ഇ​തു​വ​രെ 16 ല​ക്ഷം പേ​ർ​ക്കാ​ണ് പ​നി പി​ടി​പെ​ട്ട​ത്. 300 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്​​ട​പ്പെ​ടു​ക​യും ചെ​യ്തു. 10,002 പേ​ർ​ക്കാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ഡെ​ങ്കി​പ്പ​നി സ്​​ഥി​രീ​ക​രി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathfevermalayalamH1N1kerala newsdengue feverfever deathdengue14 H1N1
News Summary - Fever Five more Death today, 10000 dengue case, 14 H1N1
Next Story