Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപനി ബാധിച്ച്​...

പനി ബാധിച്ച്​ ഏഴുവയസ്സുകാരി മരിച്ചു

text_fields
bookmark_border
പനി ബാധിച്ച്​ ഏഴുവയസ്സുകാരി മരിച്ചു
cancel

​മാനന്തവാടി: പനി ബാധിച്ച്​ ഏഴുവയസ്സുകാരി മരിച്ചു. എടവക കുന്ദമംഗലം എരണാൽ കോളനിയിലെ പരേതനായ നമ്പിയുടെയും ഗീതയുടെയും മകൾ നവർണികയാണ്​ മരിച്ചത്​.

കഴിഞ്ഞ ദിവസം പനിയെ തുടർന്ന്​ പൊരുന്നന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട്​ സ്വകാര്യ ആ​ശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇതിന്​ ശേഷം വീട്ടിലേക്ക്​ മടങ്ങിയെങ്കിലും വൈകുന്നേരത്തോടെ പനി അധികമായി. തുടർന്ന്​ മരണം സംഭവിക്കുകയായിരുന്നു.

പുതിയിടംകുന്ന്​ സ​െൻറ്​ പോൾസ്​ എൽ.പി സ്​കൂൾ ഒന്നാം ക്ലാസ്​ വിദ്യാർഥിനിയാണ് നവർണിക. നവനീത്​ ഏക സഹോദരനാണ്​.

Show Full Article
TAGS:fever death kerala news 
News Summary - fever death seven year old girl
Next Story