പകർച്ചവ്യാധി നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു - സൂരജ് ഹെഡ്ഗെ
text_fields
ആലുവ : പകർച്ചവ്യാധി നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് എ.ഐ.സി.സി. ദേശീയ സെക്രട്ടറി സൂരജ് ഹെഡ്ഗെ പറഞ്ഞു. യൂത്ത് കോൺഗ്രസിൻറെ നേതൃത്വത്തിൽ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം ദേശയപാതക്കരികിൽ ആലുവ പുളിഞ്ചുവട് മെടോ സ്‌റ്റേഷൻ പരിസരത്ത് നിന്ന് മാലിന്യങ്ങൾ നീക്കുന്നതിൽ പങ്കാളിയാകുകയായിരുന്നു.
നീക്കം ചെയ്യെപ്പെടാതെ കിടക്കുന്ന മാലിന്യങ്ങളാണ് രോഗങ്ങൾ പൊട്ടിപ്പുറപ്പെടാൻ കാരണം.സംസ്ഥാന സർക്കാർ പനി നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് സംസ്ഥാനതലത്തിൽ തദ്ദേശസ്ഥാപനങ്ങളോടൊപ്പം സഹകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്കിറങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു. വാർഡ് കൗൺസിലർ കൂടിയായ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജെബി മേത്തർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
