പനി: സംസ്ഥാനത്ത് ഒമ്പതു മരണം കൂടി
text_fieldsതിരുവനന്തപുരം: മരണം വിതച്ച് സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു. വെള്ളിയാഴ്ച ഒമ്പതുപേര്‍കൂടി മരിച്ചു. രണ്ടുപേര്‍ പകര്‍ച്ചപ്പനി ബാധിച്ചാണ് മരിച്ചത്. നാലുപേരുടെ മരണം ഡെങ്കിപ്പനിമൂലമാണെന്ന് സംശയിക്കുന്നു. എച്ച് 1 എന്‍1 ബാധിച്ച് ഒരാളും ഡെങ്കിപ്പനി ബാധിച്ച് ഒരാളും മരിച്ചതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ 139 പേര്‍ക്ക് വെള്ളിയാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 663 പേര്‍ക്ക് ഡെങ്കിപ്പനിയുണ്ടെന്ന് സംശയമുണ്ട്.
കൊല്ലം പൊഴിക്കര സ്വദേശി റസിയാബീവി (77), വടക്കാഞ്ചേരി സ്വദേശി വിനീത് (30), അണ്ടൂര്‍ക്കോണം സ്വദേശി സുനില്‍കുമാര്‍ (40) എന്നിവരാണ് പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചത്. കൊല്ലം കൊറ്റംകര സ്വദേശി ഷീജ (39) ഡെങ്കപ്പനി ബാധിച്ചും തിരുവനന്തപുരം മാണിക്കല്‍ സ്വദേശി വിമല (56) എച്ച്1 എന്‍1 ബാധിച്ചുമാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി വസന്തകുമാരി (50), പൂവാര്‍ സ്വദേശി രാജപ്പന് (63), മലപ്പുറം വേങ്ങര സ്വദേശി കുഞ്ഞിപ്പാത്തു (55), കണ്ണൂര്‍ ചിത്തരിപ്പറമ്പ സ്വദേശി നിഷ (36) എന്നിവരുടെ മരണം ഡെങ്കിപ്പനിമൂലമാണെന്നും സംശയിക്കുന്നു. വെള്ളിയാഴ്ച പനി ബാധിച്ച് 26,384 പേര് സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ ചികിത്സതേടി. ഇതില്‍ 799 പേരെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 16 പേര്‍ക്ക് എലിപ്പനി ബാധിച്ചതായി സംശയമുണ്ട്. തിരുവനന്തപുരത്ത് അരുവിക്കരയിലും വയനാട്ടില്‍ ചെതലയത്തുമാണ് എലിപ്പനി സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
