Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പനി: സർവകക്ഷി യോഗം ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ പനി പ്രതിരോധനടപടികൾ ചർച്ചചെയ്യാൻ സർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗം ഇന്ന്. വൈകീട്ട് മൂന്നിന് സെക്രേട്ടറിയറ്റിൽ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം.
സർവകക്ഷിയോഗത്തിന് പുറമെ മന്ത്രിമാരുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും വെള്ളിയാഴ്ച യോഗംചേരും. ഇതോടൊപ്പം മണ്ഡലാടിസ്ഥാനത്തിൽ എം.എൽ.എമാർ പങ്കെടുക്കുന്ന യോഗവും നടക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭയോഗമാണ് സർവകക്ഷിയോഗം വിളിക്കാൻ തീരുമാനിച്ചത്. 27, 28, 29 തീയതികളിലായി വാർഡ് അടിസ്ഥാനത്തിൽ ശുചീകരണം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Next Story
