Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗര്‍ഭസ്ഥശിശു മരിച്ചു;...

ഗര്‍ഭസ്ഥശിശു മരിച്ചു; ആശുപത്രി ജീവനക്കാ​രെ മർദിച്ചു, 15 പേർക്കെതിരെ കേസ്

text_fields
bookmark_border
Clash
cancel

മൂ​വാ​റ്റു​പു​ഴ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ മ​ര​ണ​ത്തെ​ച്ചൊ​ല്ലി​ സം​ഘ​ർ​ഷം. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന്​ ആ​രോ​പി​ച്ച്​ ഡോ​ക്ട​റെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​യും യു​വ​തി​യു​​ടെ ബ​ന്ധു​ക്ക​ൾ മ​ർ​ദി​ച്ചു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​​ടെ പ​രാ​തി​യി​ല്‍ 15 പേ​ർ​ക്കെ​തി​രെ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് കേ​സ് എ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ പേ​ഴ​യ്ക്കാ​പ്പി​ള്ളി സ​ബൈ​ൻ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. പേ​ഴ​യ്ക്കാ​പ്പി​ള്ളി സ്വ​ദേ​ശി​നി​യും പൂ​ർ​ണ ഗ​ർ​ഭി​ണി​യു​മാ​യ യു​വ​തി​യെ ഫ്ലൂ​യി​ഡ് കു​റ​വാ​യ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി​ച്ചി​കി​ത്സ​ക്ക്​ നേ​ര​ത്തേ നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​ണെ​ന്നും എ​ന്നാ​ൽ യു​വ​തി​യും ഭ​ർ​ത്താ​വും ഇ​തി​ന്​ ത​യാ​റാ​യി​ല്ലെ​ന്നും ചി​കി​ത്സി​ച്ച ഡോ. ​സ്മി​ത മ​ധു പ​റ​ഞ്ഞു. യു​വ​തി​യോ​ട് മൂ​ന്നു​ദി​വ​സം മു​മ്പ്​ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴും ഇ​വ​ർ അ​വ​ഗ​ണി​ച്ചു​വെ​ന്നും ഡോ​ക്ട​ർ കൂ​ട്ടി​ച്ചേ​ര്‍ത്തു.

വെ​ള്ളി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ യു​വ​തി​യെ സ്കാ​ൻ ചെ​യ്ത​പ്പോ​ഴാ​ണ് ശി​ശു മ​രി​ച്ച​തറിഞ്ഞത്. എ​ന്നാ​ല്‍, ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് ഗ​ര്‍ഭ​സ്ഥ ശി​ശു മ​രി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. 28ന് ​ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റാ​കാ​നാ​ണ് ഡോ​ക്ട​ര്‍ നി​ര്‍ദേ​ശി​ച്ച​ത്. കു​ട്ടി​യു​ടെ ച​ല​നം നി​ല​ച്ച​തോ​ടെ​യാ​ണ് നേ​ര​ത്തേ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. എ​ന്നാ​ല്‍, ഉ​ച്ച​ക്ക് ര​ണ്ടി​ന് എ​ത്തി​യി​ട്ടും വൈ​കീ​ട്ടോ​ടെ​യാ​ണ് ഡോ​ക്ട​ര്‍ എ​ത്തി പ​രി​ശോ​ധി​ച്ച​തെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ആ​ശു​പ​ത്രി സി.​ഇ.​ഒ സാ​ബു ജോ​ർ​ജ്, ഡോ. ​പി. ധ​ർ​മ​രാ​ജ് എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​ഞ്ച് ജീ​വ​ന​ക്കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fetus
News Summary - Fetus dies: Doctors injured in clash
Next Story