ഉത്സവ സ്പെഷൽ ട്രെയിനുകൾ സാധാരണ നിരക്കിലേക്ക്
text_fieldsതിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സാധാരണ സർവിസ് ആരംഭിക്കുന്നതിെൻറ ഭാഗമായി ദക്ഷിണ റെയിൽവേക്ക് കീഴിലെ 39 ഫെസ്റ്റിവൽ സ്പെഷൽ ട്രെയിനുകളുടെ നിരക്ക് സാധാരണ നിരക്കിലേക്ക് മാറ്റി. കോവിഡ് കാലത്ത് ഇൗ ട്രെയിനുകൾക്ക് തത്കാൽ നിരക്കായിരുന്നു.
മറ്റ് ട്രെയിനുകളുടെ പേരും നമ്പറും പുനഃസ്ഥാപിച്ച ശേഷമാണ് ഉത്സവ സ്പെഷലുകളുടെ നിരക്കിൽ മാറ്റം വരുത്തിയത്. ഇനി മുതൽ റിസർവേഷൻ യാത്രക്കാർക്ക് നിരക്കിളവിെൻറ ആനുകൂല്യം ലഭിക്കും. കോവിഡിനെ തുടർന്ന് നിർത്തിവെച്ച ട്രെയിൻ സർവിസുകൾ സ്പെഷൽ ട്രെയിനുകളായാണ് പുനരാരംഭിച്ചത്.
പഴയ സമയം അനുസരിച്ചാണ് സർവിസെങ്കിലും പേര് 'സ്പെഷൽ ട്രെയിൻ' എന്നാക്കി. നമ്പറിൽ ആദ്യ അക്കം ഒന്നിന് പകരം പൂജ്യം ആക്കി. നിയന്ത്രണങ്ങൾ ഇളവ് വരുത്തിയതോടെ പഴയ നമ്പറും പേരും തിരികെ നൽകി. ഒാൺലൈൻ സംവിധാനത്തിൽ ഇൗ ജോലികളായിരുന്നു ശേഷിച്ചിരുന്നത്. ദക്ഷിണ റെയിൽവേയിൽ ശനിയാഴ്ച പൂർത്തിയായി.

