Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗ​ുണമില്ലാത്ത വളം:...

ഗ​ുണമില്ലാത്ത വളം: മൂന്നു കമ്പനികൾക്ക്​ സസ്​പെൻഷൻ 

text_fields
bookmark_border

കോ​ഴി​ക്കോ​ട്​: ഗു​ണ​മേ​ന്മ​യി​ല്ലാ​ത്ത വ​ളം നി​ർ​മി​ച്ച്​ വി​ത​ര​ണം ചെ​യ്​​ത ക​മ്പ​നി​ക​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ഒ​രു മാ​സ​ത്തേ​ക്ക്​ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​തു. മൂ​ന്ന്​ വ​ളം​നി​ർ​മാ​ണ ക​മ്പ​നി​ക​ളു​ടെ ര​ജി​സ്​​ട്രേ​ഷ​നാ​ണ്​ ​ ഫെ​ർ​ട്ടി​ലൈ​സ​ർ ക​ൺ​ട്രോ​ൾ ഒാ​ർ​ഡ​റി​ലെ 31ാം ഉ​പ​വ​കു​പ്പ്​ പ്ര​കാ​രം കൃ​ഷി അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്​​ട​ർ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​ത​ത്.  തൃ​ശൂ​ർ വെ​ള്ള​ങ്ങ​ല്ലൂ​ർ ധ​ര​ണി ഫെ​ർ​ട്ടി​ലൈ​സേ​ഴ്​​സ്, ​എ​റ​ണാ​കു​ളം ഗി​രി​ന​ഗ​ർ ക​നാ​ൽ റോ​ഡ്​ പ​സ​ഫി​ക്​ അ​ഗ്രോ ടെ​ക്, പു​ത്ത​ൻ​കു​രി​ശ്​ പു​റ്റു​മ​ണ്ണു​ർ അ​ഗ്രോ മാ​നു​റ​സ്​ ആ​ൻ​ഡ്​ ​െക​മി​ക്ക​ൽ​സ്​ എ​ന്നീ ക​മ്പ​നി​ക​ളാ​ണ്​ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വ​ളം നി​ർ​മി​ച്ച്​​ കു​ടു​ങ്ങി​യ​ത്. 

ക​ർ​ഷ​ക​രു​ടെ ഇ​ഷ്​​ട​വ​ള​മാ​യ 18:18:18, 12:12:16, 8:8:16 എ​ന്നീ മി​ശ്രി​ത​ങ്ങ​ൾ ഗു​ണ​മേ​ന്മ​യി​ല്ലാ​തെ നി​ർ​മി​ച്ച​താ​യി കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​​ ന​ട​പ​ടി.  കോ​ഴി​േ​ക്കാ​ട്​ പേ​രാ​​മ്പ്ര പി.​കെ. ഫെ​ർ​ട്ടി​ലൈ​സേ​ഴ്​​സ്​ എ​ന്ന സ്​​ഥാ​പ​ന​ത്തി​ൽ വി​റ്റ​താ​യി​രു​ന്നു തൃ​ശൂ​ർ ധ​ര​ണി ഫെ​ർ​ട്ടി​ലൈ​സേ​ഴ്​​സ്​ നി​ർ​മി​ച്ച 12:12:16 വ​ളം മി​ശ്രി​തം.  പ​ട്ടാ​മ്പി​യി​ലെ സ​ർ​ക്കാ​ർ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ഫെ​ർ​ട്ടി​ലൈ​സ​ർ ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ ല​ബോ​റ​ട്ട​റി​യി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ത​ട്ടി​പ്പ്​ തെ​ളി​ഞ്ഞ​ത്. ഫോ​സ്​​ഫ​റ​സും പൊ​ട്ടാ​സ്യ​വും ആ​വ​ശ്യ​മാ​യ​തി​ലും വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ലാ​യി​രു​ന്നു ഇൗ ​വ​ള​ത്തി​ൽ ക​െ​ണ്ട​ത്തി​യ​ത്. ചാ​ക്കി​നു​ള്ളി​ലെ ത​രി​ക​ൾ സ്​​ഥാ​നം​മാ​റി​യ​തി​നാ​ലാ​ണ്​ ചി​ല ഘ​ട​ക​ങ്ങ​ൾ വ​ളം​മി​ശ്രി​ത​ത്തി​ൽ കു​റ​ഞ്ഞു​പോ​യ​െ​ത​ന്ന വി​ചി​ത്ര​വാ​ദ​മാ​യി​രു​ന്നു നി​ർ​മാ​താ​ക്ക​ൾ കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സി​നു​ള്ള മ​റു​പ​ടി​യി​ൽ ഉ​ന്ന​യി​ച്ച​ത്. 
പ​ത്ത​നം​തി​ട്ട​യി​ലെ ക​ട​പ്പാ​റ, നാ​ര​ങ്ങാ​നം, പ​ത്ത​നാ​പു​രം എ​ന്നീ കൃ​ഷി​ഭ​വ​നു​ക​ൾ​ക്ക്​ കീ​ഴി​ലു​ള്ള ക​ട​ക​ളി​ൽ​നി​ന്നാ​ണ്​ പു​ത്ത​ൻ​കു​രി​ശ്​ പു​റ്റു​മ​ണ്ണു​ർ അ​ഗ്രോ മാ​നു​റ​സ്​ ആ​ൻ​ഡ്​​െ​ക​മി​ക്ക​ൽ​സ്​ നി​ർ​മി​ച്ച വ്യാ​ജ​വ​ളം പി​ടി​കൂ​ടി പ​രി​േ​ശാ​ധി​ച്ച​ത്. ഇൗ ​ക​മ്പ​നി​യു​ടെ ​ര​ണ്ടാ​മ​ത്തെ നി​ർ​മാ​ണ​യൂ​നി​റ്റാ​യ ചെ​ങ്ങ​ന്നൂ​രി​ലെ ര​ജി​സ്​​ട്രേ​ഷ​നാ​ണ്​ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​ത​ത്. 

ക​ണ്ണൂ​ർ കു​റു​മാ​ത്തു​ർ പൊ​ക്കു​ണ്ടി​ലെ അ​ഗ്രി​കെ​യ​ർ കെ​മി​ക്ക​ൽ​സ്​ ആ​ൻ​ഡ്​ ഫെ​ർ​ട്ടി​ലൈ​സേ​ഴ്​​സ്, കാ​േ​ങ്കാ​ൽ പാ​ലാ​ൽ കെ​മി​ക്ക​ൽ​സ്​ ആ​ൻ​ഡ്​​ ഫെ​ർ​ട്ടി​ലൈ​സേ​ഴ്​​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​റ്റ വ​ള​വും ഗു​ണ​മേ​ന്മ​യി​ല്ലാ​ത്ത​താ​െ​ണ​ന്ന്​ പ​രി​ശോ​ധ​ന​യി​ൽ ​തെ​ളി​ഞ്ഞു. എ​റ​ണാ​കു​ളം പ​സ​ഫി​ക്​ അ​ഗ്രോ ടെ​ക്​ നി​ർ​മി​ച്ച വ​ള​മാ​ണി​ത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fertilizer
News Summary - fertilizer
Next Story