ഇടതിന് തുടർഭരണം വേണ്ടെന്ന് സഹയാത്രികരും ആഗ്രഹിക്കുന്നു -വി.ഡി. സതീശൻ
text_fieldsവി.ഡി. സതീശൻ
തലശ്ശേരി: കേരളത്തിലെ ഇടതുപക്ഷ സർക്കാർ കമ്മ്യൂണിസ്റ്റ് നിലപാടുകളിൽനിന്ന് വ്യതിചലിച്ച് സംഘ്പരിവാറിന് സമാനമായ തീവ്രവലതുപക്ഷ പാതയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുതുയുഗ യാത്രയുടെ ഭാഗമായി തലശ്ശേരിയിൽ വാർത്തസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ വിവിധ തുറകളിലുള്ള 33 വിഭാഗം ആളുകളുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ വലിയ ജനകീയ പ്രശ്നങ്ങളാണ് ഉയർന്നുവന്നത്.
സർക്കാർ സംവിധാനങ്ങളുടെ പൂർണമായ അഭാവമാണ് നാട്ടിൽ പ്രകടമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എൽ.ഡി.എഫിന് തുടർഭരണം കിട്ടണമെന്ന് ഇടത് സഹയാത്രികർ പോലും ആഗ്രഹിക്കുന്നില്ല. കാർഷിക മേഖലയാകെ തകർച്ചയിലാണ്. വന്യജീവി പ്രശ്നം കൃഷിക്കാരെ ദുരിതത്തിലാക്കി. വികസന മുരടിപ്പാണെങ്ങും.
നല്ല കമ്മ്യൂണിസ്റ്റുകാർ പോലും ഈ ഭരണം വെറുത്തു. ഇതിന്റെ ദൃഷ്ടാന്തമാണ് കവി സച്ചിദാനന്ദന്റെ പ്രസ്താവന. ഇടതുപക്ഷത്തിന് ഇനിയൊരു ഭരണത്തുടർച്ച ഉണ്ടാകരുത് എന്ന സച്ചിദാനന്ദന്റെ വാക്കുകൾ യു.ഡി.എഫ് നിലപാട് ശരിവെക്കുന്നതാണ്- സതീശൻ പറഞ്ഞു. ഷാഫി പറമ്പിൽ എം.പി, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, കോൺഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

