Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരാതി പരിഹാര...

പരാതി പരിഹാര അദാലത്തിന്​ ഫീസ്​ ചുമത്തി അക്ഷയ; എതിർപ്പുയരുന്നു

text_fields
bookmark_border
പരാതി പരിഹാര അദാലത്തിന്​ ഫീസ്​ ചുമത്തി അക്ഷയ; എതിർപ്പുയരുന്നു
cancel

കോഴിക്കോട്​: ജില്ല കലക്​ടർമാരു​ടെ പരാതി പരിഹാര അദാലത്തിൽ പ​ങ്കെടുക്കുന്നവർക്ക്​ ഫീസ്​ ചുമത്തി ‘അക്ഷയ’ പദ്ധതി ഡയറക്​ടർ. നാളിതുവരെ സൗജന്യമായി നടത്തിയിരുന്ന അദാലത്തിൽ പ​ങ്കെടുക്കുന്നതിന്​ 35 രൂപയാണ്​ ഇനി നൽകേണ്ടത്​. ഡയറക്​ടർ ഡോ. ചിത്രയുടേതാണ്​ ഉത്തരവ്​.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിലാണ്​ ഓൺലൈൻ അദാലത്ത്​ നടത്തുന്നത്​. സമൂഹത്തി​​​െൻറ താഴെതട്ടിലുള്ളവരടക്കം നിരവധി പേർക്ക്​ സർക്കാറിൽ നിന്ന്​ കി​ട്ടേണ്ട ആനുകൂല്യങ്ങളും സർക്കാർ ഓഫിസുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളും പരിഹരിക്കാൻ ഈ അദാലത്ത്​ ഉപകരിച്ചിരുന്നു. 

ശരാശരി രണ്ടുമിനിറ്റ്​ നീളുന്ന വിഡിയോ കോൺഫറൻസിന്​ 35രൂപ ഈടാക്കുന്നത്​ അന്യായമാണെന്ന്​ വ്യാപക പരാതി ഉയരുന്നുണ്ട്​. ഇക്കാര്യത്തിൽ വിവിധ ജില്ലകളിലെ കലക്​ടർമാർ തന്നെ അതൃപ്​തി അറിയിച്ചിട്ടുണ്ട്​. കോവിഡ്​ കാലത്ത്​ ആളുകൾ സാമ്പത്തിക പ്രയാസമനുഭവിക്കുന്നതിനാൽ ഫീസ്​ ഈടാക്കാതെ അദാലത്ത്​ തുടരണമെന്നാണ്​ ആവശ്യം. ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പ്രശ്​നങ്ങൾ എന്നിവ ഒഴിച്ചുള്ള പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalamakshayaKerala News
News Summary - fees for adalath
Next Story