ഷെഫിനെ മാതാപിതാക്കൾ മരുമകനായി സ്വീകരിക്കണം: ഹാദിയ
text_fieldsസേലം: വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ഹാദിയ. ഹാദിയ-ഷെഫിൻ ജഹാൻ വിവാഹത്തിനെതിരായ കേരളാ ഹൈകോടതി വിധി സുപ്രീംകോടതി ഇന്നലെ റദ്ദാക്കിയിരുന്നു. ഈ വിധിയിൽ സന്തോഷമുണ്ടെന്നും കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ഹാദിയ സേലത്ത് പ്രതികരിച്ചു.
ഭർത്താവിനൊപ്പം സന്തോഷത്തോടെ കഴിയണമെന്നാണ് തന്‍റെ ആഗ്രഹം. ഹോമിയോപതി ഇന്‍റേൺഷിപ്പ് കഴിഞ്ഞാലുടൻ ഷെഫിനൊപ്പം പോകണമെന്നാണ് ആഗ്രഹം. ഷെഫിനെ മരുമകനായി സ്വീകരിക്കണമെന്നും മാതാപിതാക്കളോട് ഹാദിയ ആവശ്യപ്പെട്ടു.
ഞങ്ങളുടെ വിവാഹം നിയമാനുസൃതമാണെന്ന സുപ്രീംകോടതി വിധി വന്നയുടൻ ഷഫിൻ ഡൽഹിയിൽ നിന്നും തന്നെ വിളിച്ചിരുന്നു. കേസിൽ ഞങ്ങൾക്ക് ജയിക്കാനായതിൽ സന്തോഷമുണ്ട്. ഉടനെ നാട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കാണുമെന്നും ഹാദിയ പറഞ്ഞു.
വിധിയെ തുടർന്ന് ഷെഫിൻ ജഹാൻ ഇന്ന് തന്നെ സേലത്തെ കോളജിലെത്തി ഹാദിയയെ കാണുമെന്നാണ് സൂചന