നാടോടികൾ ഇപ്പോഴും ഭീതിയിൽ
text_fieldsതിരുവനന്തപുരം: കൊല്ലം ഒാച്ചിറയിൽനിന്ന് തട്ടിക്കൊണ്ടുപോയ നാടോടി പെൺകുട്ടിക് ക് വേണ്ടിയുള്ള തെരച്ചിൽ തുടരുേമ്പാഴും കേരളത്തിലെത്തുന്ന നാടോടി കുടുംബങ്ങളിലെ പെ ൺകുട്ടികളുടെ സംരക്ഷണം ലക്ഷ്യമിട്ട് സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങളൊന്നും നടപ്പായില്ല. ഡോ.വി. ജയരാജിെൻറ നേതൃത്വത്തിൽ സംസ്ഥാനത്താകെ യാത്രചെയ്ത് തയാറാക്കിയ റിപ്പോർട്ട് 2014ൽ സംസ്ഥാന വനിത കമീഷന് സമർപ്പിച്ചിരുന്നു.
ജ്ഞാനപീഠം ജേതാവും എഴുത്തുകാരിയുമായ മഹേശ്വത ദേവി ദേശീയ മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയെ തുടർന്ന് 2010 ഫെബ്രുവരി 15ന് ചീഫ് സെക്രട്ടറിമാരുടെ യോഗം ചേർന്നെടുത്ത തീരുമാനങ്ങളും നടപ്പായിട്ടില്ല. നാടോടികൾെക്കതിരെയുണ്ടായ അതിക്രമങ്ങൾ സംബന്ധിച്ച കേസുകൾ നിരീക്ഷിക്കാൻ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നതായിരുന്നു പ്രധാനം. 2014ൽ ഡോ. ജയരാജെൻറ നേതൃത്വത്തിൽ 250ഒാളം നാടോടി വനിതകളെ നേരിൽകണ്ടു. ഇനിയൊരു പെൺകുട്ടി ജനിക്കരുതെന്ന പ്രാർഥനയാണ് എല്ലാവരും പങ്കുെവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.
രാത്രിയിൽ പെൺകുട്ടികളെ മാതാപിതാക്കളുടെ മധ്യത്തിൽകിടത്തിയാലും സാമൂഹികവിരുദ്ധരെത്തും. ചില സംഘങ്ങൾ ജീപ്പിലെത്തി കത്തികാട്ടി ഭീഷണിപ്പെടുത്തിയാകും കുട്ടികളെ കൊണ്ടുപോകുക. കുട്ടികൾ കൊല്ലപ്പെട്ട സംഭവങ്ങളുമുണ്ട്. അതോടെ കേരളം വിട്ട് പോകുകയാണ് പതിവ്. രാജസ്ഥാനിൽ നിന്നെത്തുന്ന ദൈവങ്ങളുടെ ശിൽപം നിർമിക്കുന്നവർ വർഷങ്ങൾ ഒരിടത്ത് തമ്പടിക്കും. ഉത്സവകാലങ്ങളിലെ വ്യാപാരമാണ് ഇതിന് കാരണം. മറ്റ് വ്യാപാരങ്ങൾക്ക് എത്തുന്നവർ അതാത് സീസണിൽ മാത്രമാണ് എത്തുക. അവരും വലിയ തോതിൽ ചൂഷണം ചെയ്യപ്പെടുന്നു. മുമ്പ് കടത്തിണ്ണകളിലാണ് കഴിഞ്ഞിരുന്നത്. അന്ന് കുറച്ചുകൂടി സുരക്ഷിതരായിരുന്നു. കാവൽക്കാർ വന്നതോടെ അതിന് കഴിയുന്നില്ല. ശിൽപം നിർമിക്കാൻ കൂടുതൽസ്ഥലം വേണമെന്നതിനാൽ ഒഴിഞ്ഞയിടം നോക്കിയാണ് ടെൻറടിക്കുന്നത്. ഇവിടങ്ങളിൽ പലപ്പോഴും വെളിച്ചവുമുണ്ടാകില്ല -ജയരാജ് പറഞ്ഞു.
രാത്രിയും പകലും വനിത പൊലീസിെൻറയടക്കം നേതൃത്വത്തിൽ നാടോടി കേന്ദ്രങ്ങളിലൂടെ പട്രോളിങ് ഏർെപ്പടുത്തണമെന്നായിരുന്നു പ്രധാന നിർദേശം. ഹെൽപ് ലൈൻ സംവിധാനം, നാടോടികൾ താമസിക്കുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച പഠനം, കുടുംബശ്രീയുടെ സഹകരണത്തോടെ സംരക്ഷണ പ്രവർത്തനങ്ങൾ, സർക്കാറിതര ഏജൻസികളുടെ പങ്കാളിത്തത്തോടെ 24 മണിക്കൂർ നിരീക്ഷണം, വനിത കമീഷെൻറ നേതൃത്വത്തിൽ നാടോടി സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സെൽ തുടങ്ങിയ നിർദേശങ്ങളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
