Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.പി വധത്തിന്...

ടി.പി വധത്തിന് പിന്നില്‍ ഊരാളുങ്കല്‍ സൊസൈറ്റി പിടിച്ചടക്കുമെന്ന ഭയം -കെ.എം ഷാജി

text_fields
bookmark_border
km shaji
cancel
camera_alt

കെ.എം. ഷാജി

കൊച്ചി: ടി.പി. ചന്ദ്രശേഖരനെ വധിച്ചത് ഊരാളുങ്കല്‍ സൊസൈറ്റി പിടിച്ചടക്കുമോ എന്ന ഭയം കൊണ്ടാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മൂവാറ്റുപുഴയില്‍ യു.ഡി.എഫിന്റെ കുറ്റ വിചാരണ സദസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഊരാളുങ്കൽ പിടിച്ചെടുത്താൽ കേരളത്തിലെ സി.പി.എം നേതാക്കളുടെ കള്ളപ്പണത്തിന്റെ സ്രോതസ് വെളിപ്പെടും. അതുണ്ടാവാതിരിക്കാനാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്നും ഷാജി പറഞ്ഞു.

ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നതിന്റെ ആഴ്ചകൾക്ക് മുമ്പും സി.പി.എം നേതാക്കൾ ചർച്ച നടത്തിയിരുന്നു. ഊരാളുങ്കൽ സൊസൈറ്റിയുടെ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നാണ് അവർ ആവശ്യപ്പെട്ടത്. മത്സരിക്കില്ലെന്ന് ടി.പി സമ്മതിച്ചിരുന്നെങ്കിൽ അദ്ദേഹം കൊല്ലപ്പെടില്ലായിരുന്നുവെന്നും ഷാജി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TP Chandrasekharan Murder CaseKM ShajiUralungal Labour Contract Cooperative Society
News Summary - Fear of capture of Uralungal Labour Contract Cooperative Society behind TP murder - KM Shaji
Next Story