സമൂഹവ്യാപന ഭീതി അകന്നില്ല; പ്രതിരോധം വികേന്ദ്രീകൃതം
text_fieldsതിരുവനന്തപുരം: സംസ്ഥാനം അപകടനിലയും സമൂഹവ്യാപന ഭീഷണിയും തരണം ചെയ്തെന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇൗ സാഹചര്യത്തിൽ ജാഗ്രത തുടരുകതന്നെ വേണം. സമൂഹവ്യാപനം െചറുക്കാൻ വികേന്ദ്രീകൃത സ്വഭാവത്തിലുള്ള ക്രമീകരണങ്ങളിലേക്കാണ് കടക്കുന്നത്. ഇനിയുള്ള വെല്ലുവിളി പ്രതിരോധിക്കാൻ ഇത്തരമൊരു ക്രമീകരണം അനിവാര്യമാണ്. എല്ലാ തദ്ദേശസ്ഥാപന തലത്തിലും നിരീക്ഷണ സമിതികൾ രൂപവത്കരിക്കും.
പ്രസിഡൻറാകും അധ്യക്ഷൻ. പ്രതിപക്ഷ പാർട്ടി നേതാവ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ, എം.എൽ.എ അല്ലെങ്കിൽ പ്രതിനിധി, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ ഹൗസ് ഒാഫിസർ അല്ലെങ്കിൽ പ്രതിനിധി, വില്ലേജ് ഒാഫിസർ, തേദ്ദശ സ്ഥാപന സെക്രട്ടറി, പി.എച്ച്.സി മേധാവി, സഹകരണ ബാങ്ക് പ്രസിഡൻറ്, കുടുംബശ്രീ പ്രതിനിധി, ആശാ വർക്കർ, പെൻഷനേഴ്സ് യൂനിയൻ പ്രതിനിധി എന്നിവർ അംഗങ്ങളാകും.
കലക്ടർ മേധാവിയായി ജില്ലതല സമിതികളുമുണ്ടാകും. ജില്ല പൊലീസ് മേധാവി, ഡി.എം.ഒ എന്നിവർ അംഗങ്ങളായിരിക്കും. ആരോഗ്യ പരിേശാധനയുടെ ഉത്തരവാദിത്തം ആരോഗ്യപ്രവർത്തകർക്കും സുരക്ഷ, മാനദണ്ഡം എന്നിവയുടെ ചുമതല പൊലീസിനുമാണ്.
വയോജനങ്ങൾക്ക് കരുതൽ
തിരുവനന്തപുരം: വയോജനങ്ങൾ, ഹൃദ്രോഗം- അർബുദം- കിഡ്നിേരാഗങ്ങൾ തുടങ്ങി ഗുരുതര രോഗങ്ങൾ ബാധിച്ചവർക്ക് കോവിഡ് പകരാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ സുരക്ഷാ-നിരീക്ഷണ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇവർക്കായി പ്രാദേശിക സമിതികൾ രൂപവത്കരിക്കും.
എസ്.െഎ അെല്ലങ്കിൽ അദ്ദേഹത്തിെൻറ പ്രതിനിധി, വില്ലേജ് ഒാഫിസർ അെല്ലങ്കിൽ പ്രതിനിധി, അംഗൻവാടി ടീച്ചർ, കുടുംബശ്രീ പ്രതിനിധി, ആശാവർക്കർമാർ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളായിരിക്കും. ഇവർ വീടുകൾ സന്ദർശിച്ച് പട്ടിക തയാറാക്കും. എല്ലാ ദിവസവും വീടുകൾ സന്ദർശിക്കും. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരിൽ വീടുകളിൽ ക്വാറൻറീനിൽ കഴിയുന്നവരുടെ നിരീക്ഷണവും ഇൗ പ്രാദേശിക സമിതിയുടെ ചുമതലയായിരിക്കും.
സ്വകാര്യമേഖലയിലെ ആശുപത്രികളുടെയും അവിടെയുള്ള ഡോക്ടർമാരുടെയും സേവനം തദ്ദേശ സ്ഥാപന തലത്തിൽ ലഭ്യമാക്കും. െഎ.എം.എയുടെ സഹകരണം ഉറപ്പാക്കും. ഒാരോ പഞ്ചായത്തിലും മൊബൈൽ ക്ലിനിക്കുകൾ സജ്ജമാക്കും. ക്വാറൻറീൻ കേന്ദ്രങ്ങളുടെ ചുമതല അതത് പഞ്ചായത്തുകൾക്കായിരിക്കും.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് രജിസ്റ്റർ ചെയ്തത് 1.30 ലക്ഷം പേർ
തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്ന്ന് മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ മുൻഗണന അനുസരിച്ച് തിരികെയെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർഥികൾ, അവധിക്കാല ക്യാമ്പുകൾക്ക് പോയവർ, കോഴ്സ് കഴിഞ്ഞവർ, മുതിർന്ന പൗരൻമാർ, ഗർഭിണികൾ തുടങ്ങിയവർക്കാണ് മുൻഗണന.
മറ്റ് സംസ്ഥാനങ്ങളിൽ സ്ഥിരതാമസമാക്കിയർ ബന്ധു സന്ദർശനത്തിനും മറ്റുമായി മടങ്ങാൻ ധൃതി കാണിക്കരുത്. ഇൗ ഘട്ടത്തിൽ യാത്ര ഒഴിവാക്കണം. നോർക്ക വഴി രജിസ്ട്രേഷൻ അടിസ്ഥാനപ്പെടുത്തി കൃത്യമായ ആസൂത്രണത്തോടെയാണ് മറ്റ് സംസ്ഥാനങ്ങളിലുള്ളവരെ മടക്കിക്കൊണ്ടുവരിക.
നിലവിൽ 1.30 ലക്ഷം പേരാണ് നോർക്ക വഴി രജിസ്റ്റർ ചെയ്തത്. തിരിച്ചെത്തുന്നവരെ അതിർത്തിയിൽ വിശദ പരിശോധിക്കും. രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലേക്ക് അയക്കും. 14 ദിവസം വീടുകളിൽ ക്വാറൻറീനിൽ കഴിയണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.