Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎഫ്.സി.ആർ.എ: ഭീഷണി...

എഫ്.സി.ആർ.എ: ഭീഷണി സ്വരത്തിൽ കെ.പി. ശശികല; ‘തെരഞ്ഞെടുപ്പു ഫലമനുസരിച്ച് ശക്തമായി നടപ്പാക്കണം, ഹൈന്ദവ സംഘടനകൾക്ക് ഭയമില്ല’

text_fields
bookmark_border
എഫ്.സി.ആർ.എ: ഭീഷണി സ്വരത്തിൽ കെ.പി. ശശികല; ‘തെരഞ്ഞെടുപ്പു ഫലമനുസരിച്ച് ശക്തമായി നടപ്പാക്കണം, ഹൈന്ദവ സംഘടനകൾക്ക് ഭയമില്ല’
cancel

കൊച്ചി: എഫ്.സി.ആർ.എ രജിസ്ട്രേഷൻ റദ്ദാവുകയോ പുതുക്കാതിരിക്കുകയോ ചെയ്താൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ ഭേദഗതി നടപ്പാക്കണമെന്ന് ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി ശശികല ടീച്ചർ. ഹൈന്ദവ സംഘടനകൾക്കോ സ്ഥാപനങ്ങൾക്കോ ഒളിക്കാനും മറക്കാനും ഒന്നുമില്ലാത്തതിനാൽ ഒരു ഭയവുമില്ലെന്നും അവർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

ക്രൈസ്തവർ ബി.ജെ.പിക്ക് വോട്ടുചെയ്തില്ലെങ്കിൽ വിട്ടുവീഴ്ചയില്ലാതെ ശക്തമായി ബിൽ നടപ്പാക്ക​ണമെന്ന ഭീഷണി സ്വരത്തിലാണ് പോസ്റ്റ് അവസാനിക്കുന്നത്. ഫാസിസമെന്ന് വിളിച്ചാലും കുഴപ്പമില്ലെന്നും രാഷ്ട്രീയത്തിൽ ബന്ധങ്ങൾ ഏകപക്ഷീയമാകരുതെന്നും കുറിപ്പിൽ പറയുന്നു. ‘FCRA നടപ്പാക്കണം. ഹൈന്ദവ സംഘടനകൾക്കോ സ്ഥാപനങ്ങൾക്കോ ഒളിക്കാനും മറക്കാനും ഒന്നുമില്ലാത്തതിനാൽ ഒരു ഭയവുമില്ല. അഥവാ, മാറ്റിവെക്കുന്നെങ്കിൽ കേരളത്തിലെ തിരഞ്ഞെടുപ്പു ഫലത്തിനനുസരിച്ച് വിട്ടുവീഴ്ചയില്ലാതെ ശക്തമായി നടപ്പാക്കണം. ഫാസിസമെന്ന് വിളിച്ചോട്ടെ. രാഷ്ട്രീയത്തിൽ ബന്ധങ്ങൾ One Way ആകരുതല്ലോ’ -ശശികല പറയുന്നു.

അതിനിടെ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിൽ തി​രി​ച്ച​ടി മു​ന്നി​ൽ​ക​ണ്ട് കേ​ര​ള​ത്തി​ലെ ബി.​ജെ.​പി നേ​തൃ​ത്വം കാ​ലു​പി​ടി​ച്ച​തി​നാ​ലാ​ണ് എ​ഫ്.​സി.​ആ​ർ.​എ ബി​ല്ലി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ൽ​ക്കാ​ലം യു ​ടേ​ൺ അ​ടി​ച്ച​തെന്നാണ് സൂചന. എ​ന്നാ​ൽ, ഈ ​പി​ന്മാ​റ​ൽ ക്രൈ​സ്ത​വ സ​ഭ​ക​ൾ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ബി​ല്ല്​ കൊ​ണ്ടു​വ​രു​ന്ന​ത്​ ക്രൈ​സ്ത​വ വോ​ട്ടു​ക​ൾ ഇ​ല്ലാ​താ​ക്കു​മെ​ന്ന സ​ന്ദേ​ശം കൃ​ത്യ​മാ​യി ബി.​ജെ.​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളെ​യും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റി​യി​ച്ചി​രു​ന്നു.

ത​ൽ​ക്കാ​ലം ബി​ല്ല്​ ച​ർ​ച്ച​ക്കെ​ടു​ക്ക​രു​തെ​ന്നും വി​ശ​ദ കൂ​ടി​യാ​ലോ​ച​ന​ക്ക്​ ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്നു​മാ​യി​രു​ന്നു സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ആ​വ​ശ്യം. മ​റ്റു​ മു​ന്ന​ണി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​യി എ​ഫ്‌.​സി.​ആ​ർ.​എ ഉ​യ​ര്‍ത്തി​ക്കാ​ട്ടു​ന്ന​കാ​ര്യം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യി​ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ർ സ്ഥി​രീ​ക​രി​ച്ചു. വി​വി​ധ സ​ഭാ നേ​തൃ​ത്വ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ക​യും വി​ശ​ദീ​ക​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, അ​വ​ര്‍ക്ക് ചി​ല സം​ശ​യ​ങ്ങ​ളു​ണ്ട്. അ​ക്കാ​ര്യ​വും കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യി ബി.​ജെ.​പി സം​സ്ഥാ​ന നേ​തൃ​ത്വം വ്യ​ക്​​ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പ്​ പ​ര്യ​ട​ന​ത്തി​നെ​ത്തി​യ ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​ൻ, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ​ഷാ ​എ​ന്നി​വ​രു​മാ​യൊ​ക്കെ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ർ വി​ഷ​യം സം​സാ​രി​ച്ചു. ക്രൈ​സ്ത​വ സ​ഭ​ക​ൾ​ക്ക്​ ഈ ​നി​യ​മ​ഭേ​ദ​ഗ​തി മൂ​ലം ഒ​രു ബു​ദ്ധി​മു​ട്ടു​മു​ണ്ടാ​കി​ല്ലെ​ന്നും അ​ങ്ങ​നെ എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ താ​ൻ മു​ൻ കൈ​യെ​ടു​ത്ത്​ അ​തി​ന്​ പ​രി​ഹാ​രം കാ​ണു​മെ​ന്ന​മു​ള്ള ഉ​റ​പ്പും ദൂ​ത​ന്മാ​ർ മു​ഖേ​ന​യും നേ​രി​ട്ടും സ​ഭാ​നേ​തൃ​ത്വ​ങ്ങ​ൾ​ക്ക്​ അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വി​വാ​ദ​മാ​യ എ​ഫ്.​സി.​ആ​ർ.​എ ബി​ല്‍ ലോ​ക്സ​ഭ ബു​ധ​നാ​ഴ്ച ച​ർ​ച്ച​ക്കെ​ടു​ക്കാ​തി​രു​ന്ന​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ൽ​ക്കാ​ലം പി​ന്നാ​ക്കം പോ​യ​ത്​ ക്രൈ​സ്ത​വ സ​ഭ​ക​ൾ പൂ​ർ​ണ​മാ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ത്രി​കോ​ണ പോ​രി​ന്‍റെ പ്ര​തീ​തി​യു​ണ​ർ​ത്താ​ൻ സാ​ധി​ച്ച ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക​ൾ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ഈ ​നി​ല​പാ​ടോ​ടെ വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. ബി​ല്ല് മാ​റ്റി​വെ​ച്ച​ത് സ്വാ​ഗ​തം​ചെ​യ്ത സി.​ബി.​സി.​ഐ​യും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്​ സ​ഭ​യു​ൾ​പ്പെ​ടെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളും ബി​ല്ല്​ ത​ൽ​ക്കാ​ല​ത്തേ​ക്കാ​ണ്​​ മാ​റ്റി​യ​തെ​ന്ന​ത്​ ഓ​ർ​മ​യി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

വി​ഷ​യ​ത്തി​ൽ ഇ​പ്പോ​ഴും ആ​ശ​ങ്ക​യു​ണ്ടെ​ന്നും ചി​ല വ്യ​വ​സ്ഥ​ക​ൾ മാ​റ്റ​ണ​മെ​ന്നു​മാ​ണ് സ​ഭ​ക​ളു​ടെ നി​ല​പാ​ട്. ബി​ൽ നി​യ​മ​മാ​യാ​ൽ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നു​മാ​ണ്​ സ​ഭ​ക​ൾ പ​റ​യു​ന്ന​ത്. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കി​ലെ​ടു​ത്താ​ണോ ബി​ൽ അ​വ​ത​ര​ണം മാ​റ്റി​യ​തെ​ന്ന സം​ശ​യ​മു​ണ്ടെ​ന്നാ​ണ്​ ഓ​ർ​ത്ത​ഡോ​ക്സ്​ സ​ഭ വ്യ​ക്​​ത​മാ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ലും സ​ഭ​ക​ൾ ഇ​വി​ടെ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പും സ​ഭ​ക​ൾ ന​ൽ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KP Sasikalahindu aikya vedifcra
News Summary - fcra kp sasikala
Next Story