Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎഫ്.സി.ആർ.എ ഭേ​ദ​ഗ​തി:...

എഫ്.സി.ആർ.എ ഭേ​ദ​ഗ​തി: കേന്ദ്ര സർക്കാർ പിൻവാങ്ങണം -പി. മുജീബ് റഹ്മാൻ

text_fields
bookmark_border
എഫ്.സി.ആർ.എ ഭേ​ദ​ഗ​തി: കേന്ദ്ര സർക്കാർ പിൻവാങ്ങണം -പി. മുജീബ് റഹ്മാൻ
cancel

കോ​ഴി​ക്കോ​ട്: എ​ഫ്.​സി.​ആ​ർ.​എ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ​നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പി​ന്തി​രി​യ​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ നി​യ​മ ഭേ​ദ​ഗ​തി വ്യ​ത്യ​സ്ത മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ, എ​ൻ.​ജി.​ഒ​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ മു​ത​ലാ​യ​വ​ർ​ക്ക് വി​ദേ​ശ ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​താ​ണ്. രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ലും അ​വ​രു​ടെ മു​ൻ​കൈ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കി​ട​യി​ലും വ​ലി​യ ആ​ശ​ങ്ക​ക​ൾ സൃ​ഷ്ടി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ളാ​ണ് പു​തി​യ ഭേ​ദ​ഗ​തി​യി​ൽ പ​റ​യു​ന്ന​ത്.

ബോ​ധ​പൂ​ർ​വ​മാ​യ ഭ​ര​ണ​കൂ​ട ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ, സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്കാ​നും അ​തി​ലൂ​ടെ സ്ഥാ​പ​ന​ത്തി​ന്റെ ആ​സ്തി​ക​ളും ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദേ​ശ സം​ഭാ​വ​ന​ക​ളും സ​ർ​ക്കാ​ർ അ​ധീ​ന​ത​യി​ലു​ള്ള അ​തോ​റി​റ്റി​യി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ടാ​നും പു​തി​യ ക​ര​ട് ബി​ല്ലി​ലെ വ്യ​വ​സ്ഥ​കൊ​ണ്ട് സാ​ധി​ക്കു​മെ​ന്ന​ത് ഗൗ​ര​വ​ത​ര​മാ​ണ്.

ഭ​ര​ണ​കൂ​ട​ത്തി​ന് പ​രി​ധി​വി​ട്ട അ​ധി​കാ​രം ന​ൽ​കു​ന്ന ഈ ​ഭേ​ദ​ഗ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ഭീ​ക​ര​നി​യ​മ​ങ്ങ​ളു​ടെ ത​ന്നെ തു​ട​ർ​ച്ച​യാ​ണ്. ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ങ്ങ​ളെ നി​രാ​ക​രി​ക്കു​ന്ന ഈ ​കി​രാ​ത നി​യ​മ​ഭേ​ദ​ഗ​തി നീ​ക്ക​ത്തി​ൽ​നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്നും അ​മീ​ർ പ​റ​ഞ്ഞു.

നിയ​മ ഭേ​ദ​ഗ​തി​ആശങ്കാജനകം -ഓർത്തഡോക്സ്​ സഭ

കോ​ട്ട​യം: വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി ഓ​ർ​ത്ത​ഡോ​ക്സ്​ സ​ഭ. എ​ഫ്.​സി.​ആ​ര്‍.​എ ഭേ​ദ​ഗ​തി ആ​ശ​ങ്കാ​ജ​ന​ക​മാ​യ​തി​നാ​ൽ സ​ഭ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​കി​ടം മ​റി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ള്‍ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ ഭേ​ദ​ഗ​തി ഭൂ​രി​പ​ക്ഷ​ത്തെ​യും ന്യൂ​ന​പ​ക്ഷ​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന് സ​ഭാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ന്യൂ​ന​പ​ക്ഷ​ത്തെ​യാ​ണ് കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ക. രാ​ജ്യ​ത്തെ നി​യ​മം പാ​ലി​ച്ചാ​ണ് ക്രൈ​സ്ത​വ സ​ഭ​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​വും. എ​ഫ്.​സി.​ആ​ര്‍.​എ നി​യ​മ ഭേ​ദ​ഗ​തി സ​ഭ​യെ വീ​ർ​പ്പു​മു​ട്ടി​ക്കും. സ​ഭ​ക​ൾ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ളെ വി​സ്മ​രി​ക്ക​രു​ത്. സ​ഭാ​മ​ക്ക​ള്‍ ന​ല്‍കു​ന്ന നേ​ർ​ച്ച​പ്പ​ണ​ത്തെ സം​ശ​യ​ത്തോ​ടെ കാ​ണു​ന്ന​ത് ശ​രി​യ​ല്ല. ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ടു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ, ബി.​ജെ.​പി സ​മീ​പ​ന​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​കു​ന്നു​ണ്ടോ എ​ന്ന്​ കാ​തോ​ലി​ക്ക ബാ​വ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ബി.​ജെ.​പി​ക്ക് ഇ​ര​ട്ട​ത്താ​പ്പു​ണ്ടോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു. മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന​ത് സ​ങ്ക​ട​ക​ര​മാ​ണ്. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മൂ​ന്ന്​ അ​ക്കൗ​ണ്ട്​ കാ​ര​ണം പ​റ​യാ​തെ ബ്ലോ​ക്ക് ചെ​യ്തു. ഇ​തി​ന്‍റെ രേ​ഖ​ക​ള​ട​ക്കം രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് കൈ​മാ​റി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentfcra
News Summary - എഫ്.സി.ആർ.എ ഭേ​ദ​ഗ​തി: കേന്ദ്ര സർക്കാർ പിൻവാങ്ങണം -പി. മുജീബ് റഹ്മാൻ
Next Story