Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​ഫ്.​സി.​ആ​ര്‍.​എ...

എ​ഫ്.​സി.​ആ​ര്‍.​എ ഭേ​ദ​ഗ​തി; ക്രൈ​സ്ത​വ സ​ഭ​ക​ള്‍ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്ന് കേ​ന്ദ്ര മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു

text_fields
bookmark_border
എ​ഫ്.​സി.​ആ​ര്‍.​എ ഭേ​ദ​ഗ​തി; ക്രൈ​സ്ത​വ സ​ഭ​ക​ള്‍ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്ന് കേ​ന്ദ്ര മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു
cancel
camera_alt

എ​ന്‍.​ഡി.​എ​സ്ഥാ​നാ​ര്‍ഥി ഡോ. ​റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ല്‍ കേ​ന്ദ്ര​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു സം​സാ​രി​ക്കു​ന്നു

കു​ണ്ട​റ: എ​ഫ്.​സി.​ആ​ര്‍.​എ ഭേ​ദ​ഗ​തി ബി​ല്ലി​ന്റെ പേ​രി​ല്‍ ക്രൈ​സ്ത​വ സ​ഭ​ക​ള്‍ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്നും ബി​ല്ല് രാ​ജ്യ സു​ര​ക്ഷ​ക്കാ​ണെ​ന്നും ക്രി​സ്ത്യ​ന്‍ സ​ഭ​ക​ളു​ടെ സ്വ​ത്ത് പി​ടി​ച്ചെ​ടു​ക്കു​മെ​ന്നു​ള്ള പ്ര​ചാ​ര​ണം തെ​റ്റെ​ന്നും കേ​ന്ദ്ര മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു. കു​ണ്ട​റ മ​ണ്ഡ​ലം എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍ഥി ഡോ. ​റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഭാ നേ​താ​ക്ക​ന്മാ​ര്‍ക്ക് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ത​ന്നെ നേ​രി​ട്ടു​കാ​ണാം. എ​ന്ത് വി​ഷ​മ​മു​ണ്ടെ​ങ്കി​ലും പ​രി​ഹ​രി​ച്ച് ന​ല്‍കും.

ഇ​ന്ത്യ മ​ത​നി​ര​പേ​ക്ഷ രാ​ജ്യ​മാ​ണ്. ത​ങ്ങ​ളു​ടേ​ത് മ​ത നി​ര​പേ​ക്ഷ പാ​ര്‍ട്ടി​യാ​ണ്. സി.​പി.​എം ന​യി​ക്കു​ന്ന എ​ല്‍.​ഡി.​എ​ഫും കോ​ണ്‍ഗ്ര​സ് ന​യി​ക്കു​ന്ന യു.​ഡി.​എ​ഫും കേ​ര​ള​ത്തി​ല്‍ പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്ന​താ​യി അ​ഭി​ന​യി​ക്കു​ന്നു. അ​തി​ര്‍ത്തി​ക്ക​പ്പു​റം അ​വ​ര്‍ ഒ​ന്നാ​ണ്. ഇ​രു​വ​രും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ വി​ഡ്ഡി​ക​ളാ​ക്കു​ന്നു. എ​ല്‍.​ഡി.​എ​ഫി​നെ​യും യു.​ഡി.​എ​ഫി​നെ​യും മാ​റി​മാ​റി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കേ​ര​ള​ത്തി​ന്റെ രാ​ഷ്ട്രീ​യ ച​രി​ത്രം മാ​റ്റു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​വും ഇ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ഥാ​നാ​ര്‍ഥി റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍, തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വീ​ന​ര്‍ എം.​എ​സ്. ശ്യാം​കു​മാ​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക്കാ​ര​ന്‍ ഇ​ട​വ​ട്ടം വി​നോ​ദ്, കേ​ണ​ല്‍ ഡെ​ന്നി, ഉ​മ മ​ഹേ​ശ്വ​ര്‍, നെ​ടു​മ്പ​ന ശി​വ​ന്‍, പ​ച്ച​യി​ല്‍ സ​ന്ദീ​പ്, ബാ​ഹു​ലേ​യ​ന്‍ വി​നോ​ദ്, വെ​ള്ളി​മ​ണ്‍ ദി​ലീ​പ്, നെ​ടു​മ്പ​ന ഓ​മ​ന​ക്കു​ട്ട​ന്‍, വി​ജ​യ​ല​ക്ഷ​മി, പ്ര​തി​ലാ​ല്‍, സ​ന്തോ​ഷ് മാ​മ്പു​ഴ, അ​നി​ല്‍കു​മാ​ര്‍, സു​രേ​ന്ദ്ര​നാ​ഥ്, അ​ഡ്വ. രൂ​പ ബാ​ബു, സ​ച്ചു​പ്ര​സാ​ദ്, ജി​തി​ന്‍മോ​ഹ​ന്‍, ഗി​രീ​ഷ് കു​മാ​ര്‍, സു​രേ​ഷ് ചി​റ​ക്കോ​ണം, ശ്രീ​പ്ര​സാ​ദ്, ര​വീ​ന്ദ്ര​ന്‍പി​ള്ള, അ​ഡ്വ. ആ​ര്യ, ബൈ​ജു പു​തു​ച്ചി​റ, ശി​വാ​ന​ന്ദ​ന്‍, മ​ഠ​ത്തി​ല്‍ സു​നി​ല്‍, അ​നി​ല്‍കു​മാ​ര്‍, ദീ​പ വേ​ണു, വി​ജ​യ​ല​ക്ഷ്മി, അ​നി​ലാ​ല്‍, അ​ഡ്വ. സു​നി​ല്‍ തി​രു​മു​ട്ടം, രാ​ജേ​ന്ദ്ര​ന്‍ പി​ള്ള എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kiren rijijuUnion Ministerchristian communityfcra
News Summary - FCRA Bill Christian congregations should be concerned, says Union Minister Kiren Rijiju
Next Story