Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎഫ്​.സി.ആർ.എ...

എഫ്​.സി.ആർ.എ നിയമഭേദഗതി ആശങ്ക പരിഹരിക്കും -കേന്ദ്രമന്ത്രി

text_fields
bookmark_border
എഫ്​.സി.ആർ.എ നിയമഭേദഗതി ആശങ്ക പരിഹരിക്കും -കേന്ദ്രമന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: എ​ഫ്.​സി.​ആ​ർ.​എ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈ​സ്ത​വ സ​ഭ​ക​ൾ ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​മ​ന്ത്രി കി​ര​ൺ റി​ജി​ജു. തി​രു​വ​ന​ന്ത​പു​ര​ത്തെ വി​വി​ധ ക്രൈ​സ്ത​വ​സ​ഭാ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​വി​ഷ​യ​ത്തി​ൽ ക്രി​സ്ത്യ​ൻ സ​മൂ​ഹം ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല. നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ളെ​യാ​ണ് നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ ല​ക്ഷ്യം​വെ​ക്കു​ന്ന​തെ​ന്ന്​ ക്രി​സ്ത്യ​ൻ സം​ഘ​ട​ന​ക​ൾ​ക്ക് ഉ​റ​പ്പു ന​ൽ​കു​ന്നു.

ബി​ല്ല്​ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ ച​ർ​ച്ച ന​ട​ത്തും. സം​സ്ഥാ​ന ബി.​ജെ.​പി നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ശേ​ഷം ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ക്കും. രാ​ജ്യ​സു​ര​ക്ഷ​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ളെ മാ​ത്ര​മാ​ണ് നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക്രി​സ്ത്യ​ൻ നേ​താ​ക്ക​ളു​മാ​യി കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ചി​ട്ടു​ണ്ട്. തെ​റ്റു​ചെ​യ്യു​ന്ന​വ​ർ മാ​ത്രം ഭ​യ​ന്നാ​ൽ മ​തി. ബാ​ക്കി എ​ല്ലാ​വ​രെ​യും സം​ര​ക്ഷി​ക്കും. അ​തേ​സ​മ​യം, എ​ഫ്.​സി.​ആ​ർ.​എ​യു​ടെ പേ​രി​ൽ ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​യി കി​ര​ൺ റി​ജി​ജു കു​റ്റ​പ്പെ​ടു​ത്തി.

ഒ​രു​മ​ണി​ക്കൂ​റാ​ണ്​ സ​ഭാ പ്ര​തി​നി​ധി​ക​ളു​മാ​യി കേ​ന്ദ്ര​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം സ​ഭാ​പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ സം​സ്ഥാ​ന ബി.​ജെ.​പി നേ​തൃ​ത്വ​ത്തോ​ട് കേ​ന്ദ്ര​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. സ​ഭ​ക​ളു​ടെ ആ​ശ​ങ്ക​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും രേ​ഖാ​മൂ​ലം അ​റി​യി​ക്കാ​ൻ ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നോ​ട് മ​ന്ത്രി നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

സ​ഭ​ക​ൾ ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ളി​ൽ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ച​താ​യി ല​ത്തീ​ൻ ക​ത്തോ​ലി​ക്ക അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ യൂ​ജി​ൻ പെ​രേ​ര അ​റി​യി​ച്ചു. സ​ഭ​ക​ളു​ടെ എ​ല്ലാ ആ​ശ​ങ്ക​ക​ളും പ​രി​ഹ​രി​ച്ചേ എ​ഫ്.​സി.​ആ​ർ.​എ ബി​ല്ല് അ​വ​ത​രി​പ്പി​ക്കൂ എ​ന്ന്​ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​നി ഡ​ൽ​ഹി​യി​ലും ച​ർ​ച്ച ന​ട​ക്കും. അ​തു​കൊ​ണ്ടാ​ണ് ബി​ല്ല് മാ​റ്റി​വെ​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amendmentlawUnion Ministercentral Ministryfcra
News Summary - FCRA amendment will address concerns - Union Minister
Next Story