Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ത​സൗ​ഹാ​ർ​ദം...

മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കും​വി​ധം എ​ഫ്.​ബി പോ​സ്​​റ്റ്​; ബി.​ജെ.​പി അ​നു​ഭാ​വി​ക​ൾക്കെതിരെ ജാ​മ്യ​മി​ല്ലാ കേ​സ്

text_fields
bookmark_border
F.B. Post agaisnt Religious Harmony; case against BJP supporters
cancel

ഒ​റ്റ​പ്പാ​ലം: മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കും​വി​ധം സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പോ​സ്​​റ്റി​ട്ടെ​ന്ന പ​രാ​തി​യി​ൽ ഏ​ഴു​പേ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ല്ലി​ല്ല​ത്ത് സു​രേ​ഷ് ബാ​ബു (35), ചെ​റു​കാ​ട്ടു​പു​ലം സ്വ​ദേ​ശി സു​മ ബാ​ബു (40), സ​ന​ൽ (35), രാ​ജ​കു​മാ​ര​ൻ (38), സ​ജി​ൽ (30), രാ​ജേ​ഷ് (37), അ​രു​ൺ (30) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ഇ​വ​ർ ബി.​ജെ.​പി അ​നു​ഭാ​വി​ക​ളാ​ണെ​ന്ന് ഒ​റ്റ​പ്പാ​ലം സി.​ഐ എം. ​സു​ജി​ത്ത് പ​റ​ഞ്ഞു.

ഡി.​വൈ.​എ​ഫ്.​ഐ മേ​ഖ​ല സെ​ക്ര​ട്ട​റി നി​ഷാ​ദ് അ​ഡ്വ. സു​ജി​ത്ത് കു​മാ​ർ മു​ഖേ​ന ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​റ്റ​പ്പാ​ലം സി.​ജെ.​എം കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. വാ​ണി​യം​കു​ളം ചെ​റു​കാ​ട്ടു​പു​ല​ത്ത് പ്രാ​ർ​ഥ​ന ന​ട​ത്താ​നാ​യെ​ത്തി​യ പാ​സ്​​റ്റ​ർ പ​ന​യൂ​ർ മി​നി​പ്പ​ടി ക​ല്ലു​പാ​ലം പ്രേം​കു​മാ​റി​നെ (39) അ​മ്പ​തോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘം ആ​ക്ര​മി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഫേ​സ്ബു​ക്ക് പോ​സ്​​റ്റ്.

ബി.​ജെ.​പി ചെ​റു​കാ​ട്ടു​പു​ലം ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ സു​രേ​ഷ് ബാ​ബു ഇ​ട്ട പോ​സ്​​റ്റ്​ ചി​ല​ർ പ​ങ്കു​വെ​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​നി​ടെ, ഹി​ന്ദു ദേ​വ​ന്മാ​രു​ടെ ഛായാ​ചി​ത്ര​ങ്ങ​ൾ ചെ​റു​കാ​ട്ടു​പു​ല​ത്തെ അ​ഴു​ക്ക് ചാ​ലി​ൽ ത​ള്ളി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യെ​ന്ന ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ പ​രാ​തി​യും പൊ​ലീ​സി​ന് ല​ഭി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookarrestbjp
Next Story