സ്വന്തം ഭരണഘടന തിരുത്തൂ...; ‘സോഷ്യലിസം’, ‘സെക്യുലറിസം’ അടങ്ങിയ ബി.ജെ.പിയുടെ ഭരണഘടനയുടെ ആമുഖം ചേർത്ത ഫേസ്ബുക്ക് കുറിപ്പ് വൈറൽ
text_fieldsകോഴിക്കോട്: ‘സോഷ്യലിസം’, ‘സെക്യുലറിസം’ വാക്കുകളടങ്ങിയ ബി.ജെ.പിയുടെ ഭരണഘടനയുടെ ആമുഖം ചേർത്ത് -കെ. സഹദേവൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലാകുന്നു. ഇന്ത്യന്‍ ഭരണഘടയിലെ സോഷ്യലിസത്തെയും സെക്യുലറിസത്തെയും മാറ്റി സ്ഥാപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ബി.ജെ.പി നേതാക്കള്‍ സ്വന്തം പാര്‍ട്ടിയുടെ ഭരണഘടനയെങ്കിലും ഒന്നെടുത്ത് വായിച്ചാല്‍ നന്നായിരിക്കുമെന്ന് കെ. സഹദേവൻ പറയുന്നു.
‘ചൂഷണരഹിതമായ ഒരു സമത്വ സമൂഹത്തിന്റെ സ്ഥാപനത്തിലേക്ക് നയിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളോടുള്ള ഗാന്ധിയന്‍ സമീപനം സ്വീകരിക്കും’ എന്ന ഭീഷണിയും ഉണ്ട് എന്നും അദ്ദേഹം പരിഹസിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:
സംഘപരിവാര പാർട്ടിയോടാണ്; സ്വന്തം ഭരണഘടന തിരുത്തൂ... ഇന്ത്യൻ ഭരണഘടന അങ്ങിനെത്തന്നെ ഇരിക്കട്ടെ...
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് 'സോഷ്യലിസം', 'സെക്യുലറിസം' എന്നീ വാക്കുകള്‍ എടുത്തുകളയണമെന്ന് വാദിക്കുന്ന ബിജെപി എന്ന ഭാരതീയ ജാതിവാദി പാര്‍ട്ടിയുടെ ഭരണഘടനയുടെ ആമുഖമാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.
അതില്‍ എഴുതിയിരിക്കുന്നതിങ്ങനെ;
'നിയമം മൂലം സ്ഥാപിതമായ ഇന്ത്യന്‍ ഭരണഘടനയോടും സോഷ്യലിസം, മതേതരത്വം, ജനാധിപത്യം എന്നീ തത്വങ്ങളോടും പാര്‍ട്ടി യഥാര്‍ത്ഥ വിശ്വാസവും കൂറും പുലര്‍ത്തുകയും ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും.'
ഇതൊന്നും പോരാഞ്ഞ് ''ചൂഷണരഹിതമായ ഒരു സമത്വ സമൂഹത്തിന്റെ സ്ഥാപനത്തിലേക്ക് നയിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളോടുള്ള ഗാന്ധിയന്‍ സമീപനം' സ്വീകരിക്കും എന്ന ഭീഷണിയും ഉണ്ട്.
ഇന്ത്യന്‍ ഭരണഘടയിലെ സോഷ്യലിസത്തെയും സെക്യുലറിസത്തെയും മാറ്റി സ്ഥാപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ബിജെപി നേതാക്കള്‍ സ്വന്തം പാര്‍ട്ടിയുടെ ഭരണഘടനയെങ്കിലും ഒന്നെടുത്ത് വായിച്ചാല്‍ നന്നായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

