Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ഫായിസ് 

text_fields
bookmark_border
fayis-with-collector
cancel
camera_alt????????? ??????? ???????? ????? ??????? ???. ??????????????? ??? ??????????

മലപ്പുറം: ‘ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല’ എന്ന വാക്കുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ താരമായ മുഹമ്മദ് ഫായിസ് തനിക്ക് സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മലപ്പുറം കലക്​ടറേറ്റിലെത്തിയാണ് ഫായിസ് തുക കൈമാറിയത്. 

ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ തുക ഏറ്റുവാങ്ങി. സ്വന്തം ഇഷ്​ടപ്രകാരമാണ് തുക കൈമാറിയതെന്ന് ഫായിസ് പ്രതികരിച്ചു. കുഴിമണ്ണ ഇസ്സത്ത് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ഫായിസ്. വീഡിയോയിലെ വൈറല്‍ വാക്കുകള്‍ പരസ്യത്തിന് ഉപയോഗിച്ചതിന് മില്‍മ നല്‍കിയ റോയല്‍റ്റി തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. 

10,000 രൂപയും ആൻഡ്രോയിഡ് ടി.വിയും മിൽമ ഉൽപന്നങ്ങളുമാണ്  റോയല്‍റ്റിയായി നല്‍കിയത്. ഇതിൽ 5,000 രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. തുകയിലൊരു ഭാഗം പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിനും നല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - fayis handover the money to cheif minister's fund - kerala news
Next Story