Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാത്തിമയുടെ മരണം:...

ഫാത്തിമയുടെ മരണം: പ്രതിക​െള പിടികൂടിയില്ലെങ്കിൽ വിവരങ്ങള്‍ പുറത്തുവിടുമെന്ന് പിതാവ്​

text_fields
bookmark_border
ഫാത്തിമയുടെ മരണം: പ്രതിക​െള പിടികൂടിയില്ലെങ്കിൽ വിവരങ്ങള്‍ പുറത്തുവിടുമെന്ന് പിതാവ്​
cancel

തിരുവനന്തപുരം: ചെന്നൈയിലെ പൊലീസ്​ സ്​​േറ്റഷനിൽ നടന്നതെല്ലാം ദുരൂഹമാണെന്നും ഒരു പരിഷ്​കൃത സമൂഹത്തിലും ഇത് തരമൊരു പൊലീസ്​ ഉണ്ടാകരുതേ എന്നാണ്​ അഭ്യർഥനയെന്നും മദ്രാസ്​ ​െഎ.​െഎ.ടിയിൽ ആത്​മഹത്യ ചെയ്​ത ഫാത്തിമയുടെ പിതാ വ്​ അബ്​ദുൽ ലത്തീഫ്​.

സ്​റ്റേഷനിൽ നിന്നുണ്ടായത്​ വേദനജനകമായ അനുഭവങ്ങളാണ്. ​തമിഴ്​നാട്​ പൊലീസിൽ തൃപ്​തിയ ില്ല. കേസ്​ ഇപ്പോൾ അന്വേഷിക്കുന്നത്​ ക്രൈംബ്രാഞ്ചി​​​െൻറ പ്രത്യേക വിങ്ങാണ്​. അവരിൽ പ്രതീക്ഷയുണ്ട്​. അന്വേഷണ സംഘം ഒരാഴ്​ചക്കകം കുറ്റവാളികളെ കണ്ടെത്തുമെന്നാണ്​ പറഞ്ഞതെന്നും ലത്തീഫ്​ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത ്തിൽ മാധ്യമപ്രവർത്തകരുടെ ​േചാദ്യങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച അന്വേഷണ ഉദ്യോഗസ്​ഥനെന്ന്​ അറിയാൻ കഴിഞ്ഞ ഇൗശ്വര മൂർത്തിയു​െട നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ്​ അന്വേഷിക്കുന്നത്​. നേരിൽ സംസാരിച്ചപ്പോഴാണ്​ ഒരാഴ്​ച സമയം തരണമെന്നും അതിനകം കുറ്റവാളികളെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞത്​. മകളുടെ മരണവുമായി ബന്ധ​മുണ്ടെന്ന്​ സംശയിക്കുന്ന ഒരാളെയും കാമ്പസ്​ വിടാൻ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്​. കുറ്റവാളികളെ അറസ്​റ്റ്​ ചെയ്യാത്തതിന്​ കാരണമായി പറഞ്ഞത്​ ശാസ​​്​ത്രീയ തെളിവുകൾ സമാഹരിക്കണം എന്നതാണ്​. മതിയായ തെളിവുകളില്ലാതെ അറസ്​റ്റ്​ ചെയ്​താൽ പ്രതികൾ രക്ഷപ്പെടാൻ പഴുതുകൾ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വെള്ളിയാഴ്​ചക്കകം പ്രതികളെ അറസ്​റ്റ്​ ചെയ്​തില്ലെങ്കിൽ കൂടുതൽ തെളിവുകൾ മാധ്യമങ്ങൾക്ക്​ നൽകുമെന്ന്​ ലത്തീഫ്​​ ചോദ്യത്തിന്​ മറുപടിയായി പറഞ്ഞു. മകളുടെ മരണത്തിനുത്തരവാദി ഇപ്പോഴും കാമ്പസിലുണ്ടെന്നും കൂട്ടിച്ചേർത്തു.

‘പുസ്​തകശേഖരം കണ്ട്​ കമീഷണർക്ക്​ വേദനിച്ചു’

തിരുവനന്തപുരം: ചെന്നൈ സിറ്റി പൊലീസ്​ കമീഷണർ വിശ്വനാഥനെയും കണ്ടിരു​െന്നന്നും മരണത്തിന്​ കാരണക്കാരായവരെയെല്ലാം അറസ്​റ്റ്​ ചെയ്യ​ുമെന്നും ഒരു പഴുതും ഉണ്ടാവില്ലെന്നും വാക്ക്​ തന്നിട്ടു​െണ്ടന്നും അബ്​ദുൽ ലത്തീഫ് പറഞ്ഞു​. താൻ ​െഎ.​െഎ.ടിയിൽ പോയിരു​െന്നന്നും മകളു​െട മുറി പരിശോധിച്ചിരു​െന്നന്നും കമീഷണർ പറഞ്ഞു.

ഫാത്തിമയുടെ പുസ്​തകശേഖരം കണ്ട്​ വലിയ വേദനയുണ്ടായി. അദ്ദേഹം പോലും ഇൗ പ്രായത്തിൽ ഇത്രയധികം പുസ്​തകം വായിച്ചിട്ടില്ല. ഇത്രയേറെ പ്രതീക്ഷകളുള്ള കുട്ടി ഇല്ലാതായത്​ നാടി​​​െൻറ നഷ്​ടമാണെന്നും കമീഷണർ പറഞ്ഞതായി അബ്​ദുൽ ലത്തീഫ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmadras iit suicidelatheefmalayalam newsfathima's deathfathima's father
News Summary - fathima's death; details will be out said father latheef -kerala news
Next Story